ബെ​യ്റൂ​ട്ടി​ൽ ന​ട​ന്ന​ത് ആ​ക്ര​മ​ണ​മാ​കാ​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് ട്രം​പ്
Thursday, August 6, 2020 12:47 AM IST
വാ​ഷി​ഗ്ട​ണ്‍ ഡി​സി: ലെ​ബ​ന​ൻ ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ൽ ന​ട​ന്ന​ത് ആ​ക്ര​മ​ണ​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ആ​വ​ർ​ത്തി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ബെ​യ്റൂ​ട്ടി​ലെ സ്ഫോ​ട​നം ഒ​രു പൊ​ട്ടി​ത്തെ​റി​യാ​യി തോ​ന്നു​ന്നി​ല്ല. ആ​ക്ര​മ​ണ​മാ​ണെ​ന്നാ​ണ് സം​ശ​യം- ട്രം​പ് പ​റ​ഞ്ഞു.

ഇ​ക്കാ​ര്യം ജ​ന​റ​ൽ​മാ​രോ​ട് സം​സാ​രി​ച്ചി​രു​ന്നു. രാ​സ​വ​സ്തു​ക്ക​ളു​ടെ നി​ർ​മാ​ണ​ത്തി​ലെ പി​ഴ​വ് മൂ​ല​മു​ണ്ടാ​കു​ന്ന സ്ഫോ​ട​ന​മാ​യി തോ​ന്നു​ന്നി​ല്ലെ​ന്നാ​ണ് അ​വ​രും അ​ഭി​പ്രാ​യ​പ്പെ​ട്ട​തെ​ന്നും ട്ര​പ് പ​റ​ഞ്ഞു. വൈ​റ്റ് ഹൗ​സി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​ന്പോ​ഴാ​യി​രു​ന്നു ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.