ബെ​യ്റൂ​ട്ടി​ൽ ര​ണ്ടാ​ഴ്ച​ത്തെ അ​ടി​യ​ന്ത​രാ​വ​സ്ഥ
Thursday, August 6, 2020 12:57 AM IST
ബെ​യ്റൂ​ട്ട്: അ​ത്യു​ഗ്ര സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലെ​ബ​ന​നി​ലെ ബെ​യ്റൂ​ട്ടി​ൽ ര​ണ്ടാ​ഴ്ച​ത്തെ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ വ്യാ​പ്തി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി​യെ​ന്ന് ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി.

ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 135 പേ​ർ മ​ര​ണ​പ്പെ​ടു​ക​യും 5,000ലേ​റെ​പ്പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മ​രി​ച്ച​വ​രു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ​യും എ​ണ്ണം ഇ​നി​യും വ​ർ​ധി​ച്ചേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

നൂ​റു​ക​ണ​ക്കി​ന് ചെ​റു കെ​ട്ടി​ട​ങ്ങ​ളും സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്നി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.