കോ​വി​ഡ്: ട്രം​പി​ന്‍റെ വീ​ഡി​യോ നീ​ക്കം ചെ​യ്ത് ഫേ​സ്ബു​ക്കും
Thursday, August 6, 2020 8:41 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ളേ​ക്കു​റി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​ങ്കു​വ​ച്ച വീ​ഡി​യോ ഫേ​സ്ബു​ക്ക് നീ​ക്കം ചെ​യ്തു. ട്രം​പ് ത​ന്‍റെ സ്വ​ന്തം ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ ആ​ണ് നീ​ക്കം ചെ​യ്ത​ത്. കോ​വി​ഡ് സം​ബ​ന്ധ​മാ​യി തെ​റ്റി​ധാ​ര​ണാ​ജ​ന​ക​മാ​യ വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വീ​ഡി​യോ നീ​ക്കം ചെ​യ്ത​ത്.

കു​ട്ടി​ക​ൾ​ക്ക് കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ടെ​ന്ന ട്രം​പി​ന്‍റെ വാ​ക്കു​ക​ളാ​ണ് വീ​ഡി​യോ നീ​ക്കം ചെ​യ്യു​ന്ന​തി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. നി​ല​വി​ൽ ട്രം​പി​ന്‍റെ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്ന സ്ഥാ​ന​ത്ത് ദ ​ക​ണ്ടെ​ന്‍റ്റ്റ് ഈ​സ് നോ​ട്ട് അ​വെ​യ്ല​ബി​ൾ റൈ​റ്റ് നൗ ​എ​ന്നാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്.

നേ​ര​ത്തെ, ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഉ​ത്ത​മ​മാ​ണ് എ​ന്ന് പ്ര​തി​പാ​ദി​ക്കു​ന്ന വീ​ഡി​യോ ട്രം​പ് ട്വി​റ്റ​റി​ൽ ഷെ​യ​ർ ചെ​യ്തി​രു​ന്നു. ഇ​തും വി​വാ​ദ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.