ബി​ജെ​പി പ​റ​ഞ്ഞ​ത് അ​ക്ഷ​രം​പ്ര​തി ശ​രി; മു​ഖ്യ​മ​ന്ത്രി രാ​ജി​വ​ച്ച് അ​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്ന് സു​രേ​ന്ദ്ര​ൻ
Thursday, August 6, 2020 12:09 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യും സ്വ​പ്ന​യും ത​മ്മി​ലു​ള്ള ഇ​ട​പാ​ട് ബി​ജെ​പി വ്യ​ക്ത​മാ​യി പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും ഇ​ത് അ​ക്ഷ​രം​പ്ര​തി ശ​രി​വ​യ്ക്കു​ന്ന​താ​ണ് എ​ൻ​ഐ​എ റി​പ്പോ​ർ​ട്ട് എ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ സ്വ​പ്ന​യ്ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി അ​ടു​ത്ത ബ​ന്ധ​മെ​ന്ന് എ​ൻ​ഐ​എ കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സു​രേ​ന്ദ്ര​ൻ പ്ര​തി​ക​രി​ച്ച​ത്.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പു​റ​ത്തു വ​ന്ന​തി​ന്‍റെ പി​റ്റേ​ന്ന് ത​ന്നെ ഞ​ങ്ങ​ൾ ഇ​ക്കാ​ര്യം പ​റ​ഞ്ഞി​രു​ന്നു. ഇ​ത് വ​ള​രെ ഗൗ​ര​വ​മേ​റി​യ കാ​ര്യ​മാ​ണ്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യു​ള്ള ബ​ന്ധം തെ​ളി​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി രാ​ജി വ​ച്ച് അ​ന്വ​ഷ​ണം നേ​രി​ട​ണം. എ​ങ്കി​ൽ മാ​ത്ര​മേ സ​ത്യാ​വ​സ്ഥ പു​റ​ത്തു കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കു. എ​ൻ​ഐ​എ വി​ശ്യാ​സ്യ​ത​യു​ള്ള ഏ​ജ​ൻ​സി​യാ​ണ്. എ​ൻ​ഐ​എ​യു​ടെ അ​ന്വേ​ഷ​ണ​ത്തെ മു​ഖ്യ​മ​ന്ത്രി സ്വാ​ഗ​തം ചെ​യ്ത​താ​ണ്. അ​തു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി​ക്ക് മു​ട​ന്ത​ൻ ന്യാ​യം പ​റ​യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.