സ്വ​പ്ന​യു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന​ത് ആ​ഭ​ര​ണ​ങ്ങ​ളെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ
Thursday, August 6, 2020 1:18 PM IST
കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത് ആ​ഭ​ര​ണ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്ന് സ്വ​പ്ന​യു​ടെ അ​ഭി​ഭാ​ഷ​ൻ ജി​യോ പോ​ൾ. ഒ​രു കി​ലോ സ്വ​ർ​ണ​മാ​ണ് സ്വ​പ്ന​യി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്. സ്വ​പ്ന​യി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്ത പ​ണ​ത്തി​ന്‍റെ ഉ​റ​വി​ട​വും കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. സ്വ​പ്ന​യ്ക്ക് ജാ​മ്യം തേ​ടി ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ഭി​ഭാ​ഷ​ക​ൻ.

സ്വ​പ്ന​യ്ക്കെ​തി​രെ എ​ൻ​ഐ​എ ഇ​തു​വ​രെ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടി​ല്ല. എ​ൻ​ഐ​എ സ​മ​ർ​പ്പി​ച്ച കേ​സ് ഡ​യ​റി പൂ​ർ​ണ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യെ സ്വ​പ്ന​യ്ക്ക് പ​രി​ച​യ​മു​ണ്ടെ​ന്ന് മാ​ത്ര​മാ​ണ് എ​ൻ​ഐ​എ കോ​ട​തി​യി​ൽ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ സ്വ​പ്ന​യ്ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ സ്വാ​ധി​ന​മു​ണ്ടെ​ന്ന് എ​ൻ​ഐ​എ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വ​പ്ന​യ്ക്കെ​തി​രെ യു​എ​പി​എ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും അ​ഭി​ഭാ​ഷ​ൻ പ​റ​ഞ്ഞു. സ്വ​പ്ന​യു​ടെ ജാ​മ്യ​ഹ​ർ​ജി​യി​ൽ ഓ​ഗ​സ്റ്റ് പ​ത്തി​ന് കോ​ട​തി വി​ധി പ​റ​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.