എ​ന്തി​ന് ക​ള്ളം പ​റ​യു​ന്നു?; ചൈ​നീ​സ് ക​ട​ന്നു​ക​യ​റ്റം സ്ഥിരീകരിച്ചതിന് പി​ന്നാ​ലെ മോ​ദി​ക്കെതിരേ രാ​ഹു​ൽ
Thursday, August 6, 2020 4:08 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യെ ക​ട​ന്നാ​ക്ര​മി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ ഇ​ന്ത്യ​ന്‍ പ്ര​ദേ​ശ​ത്ത് ചൈ​നീ​സ് സൈ​ന്യം ക​ട​ന്നു ക​യ​റി​യ​താ​യി പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ചെ​ന്ന വാ​ര്‍​ത്ത പു​റ​ത്തുവ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ല്‍ ​ഗാ​ന്ധി വി​മ​ര്‍​ശ​നം അ​ഴി​ച്ചു​വി​ട്ട​ത്.

പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം അം​ഗീ​ക​രി​ച്ച​താ​യി ടൈം​സ് ഓ​ഫ് ഇ​ന്ത്യ​യാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. വാ​ര്‍​ത്ത ട്വീ​റ്റ് ചെ​യ്തു​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി എ​ന്തി​നാ​ണ് ക​ള്ളം പ​റ​യു​ന്ന​തെ​ന്ന് രാ​ഹു​ല്‍ ചോദിച്ചു.

മേ​യ് 17, 18 തീ​യ​തി​ക​ളി​ല്‍ കു​ഗ്രാം​ഗ് ന​ള (പ​ട്രോ​ളിം​ഗ് പോ​യി​ന്‍റ് 15 ന് ​സ​മീ​പം, ഗോ​ഗ്ര (പി​പി-17​എ), പാം​ഗോ​ഗ് ത​ടാ​ക​ത്തി​ന്‍റെ വ​ട​ക്ക​ന്‍ തീ​ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചൈ​നീ​സ് സേ​ന അ​തി​ക്ര​മി​ച്ചു ക​ട​ന്നു​വെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച​താ​യാ​ണ് ടൈം​സ് ഓ​ഫ് ഇ​ന്ത്യ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഗാ​ൽ​വാൻ താ​ഴ്വ​ര​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ന് മു​ൻ​പാ​ണ് ചൈ​നീ​സ് സൈ​ന്യം ഇ​ന്ത്യ​ൻ പ്ര​ദേ​ശ​ത്ത് എ​ത്തി​യ​ത്. ജൂ​ൺ 20-നാ​ണ് 20 ഇ​ന്ത്യ​ൻ സൈ​നി​ക​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.