രാ​ജ്യ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: നാ​മ​നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്ക​ൽ കോ​വി​ഡ്‌ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്
Thursday, August 6, 2020 5:15 PM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭ​യി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 13 വ​രെ നാ​മ​നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കാ​മെ​ന്നു മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ അ​റി​യി​ച്ചു. 14-ന് ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ന​ട​ക്കും. നാ​മ​നി​ർ​ദേ​ശം പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി ഓ​ഗ​സ്റ്റ് 17 ആ​ണ്. 24-നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ നി​രീ​ക്ഷ​ക​നാ​യി മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ​യെ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യാ​ണ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ.

നാ​മ​നി​ർ​ദേ​ശം രാ​വി​ലെ ഒ​ന്പ​തി​നും വൈ​കി​ട്ട് നാ​ലു മ​ണി​ക്കു​മി​ട​യി​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ മു​ന്പാ​കെ സ​മ​ർ​പ്പി​ക്കാം. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ടാ​യി​രി​ക്ക​ണം നാ​മ​നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കേ​ണ്ട​തെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.