മു​ൻ എം​എ​ൽ​എ വി.​കെ ബാ​ബു​വി​ന്‍റെ മ​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Thursday, August 6, 2020 5:40 PM IST
വൈ​പ്പി​ൻ: മു​ൻ എം​എ​ൽ​എ വി.​കെ ബാ​ബു​വി​ന്‍റെ മ​ക​ൾ അ​ന​ഘ ബാ​ബു (24) വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11 പ​റ​വൂ​രി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​ന​ഘ​യു​ടെ സ്കൂ​ട്ട​ർ ടോ​റ​സി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ എ​തി​ർ​ദി​ശ​യി​ൽ എ​ത്തി​യ ടോ​റ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. പ​ഴ​ങ്ങ​നാ​ട് സ​മ​രി​റ്റ​ന്‍​സ് ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്‌​സാ​ണ്.

കോ​ണ്‍​ഗ്ര​സ് (എ​സ്) നേ​താ​വും ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗ​വു​മാ​യി​രു​ന്ന പി​താ​വ് വി.​കെ. ബാ​ബു ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 20 നാ​ണ് അ​ന്ത​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.