വാ​ളാ​ട് ക്ല​സ്റ്റ​റി​ല്‍ 26 രോ​ഗി​ക​ൾ; വ്യാ​പ​ന​ത്തി​ൽ കു​റ​വി​ല്ല; വ​യ​നാ​ട്ടി​ൽ 46 പേ​ർ പോ​സി​റ്റി​വ്
Thursday, August 6, 2020 6:41 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ൽ 46 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ.​ആ​ർ രേ​ണു​ക അ​റി​യി​ച്ചു. 20 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 797 ആ​യി. ഇ​തി​ൽ 414 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഒ​രാ​ൾ മ​ര​ണ​പ്പെ​ട്ടു. നി​ല​വി​ൽ 383 പേ​രാ​ണു ചി​കി​ത്സ​യി​ലു​ള്ള​ത്. 364 പേ​ർ ജി​ല്ല​യി​ലും 19 പേ​ർ ഇ​ത​ര ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

മു​ണ്ട​ക്കു​റ്റി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ന്‍റെ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള 10 മു​ണ്ട​ക്കു​റ്റി സ്വ​ദേ​ശി​ക​ൾ (6 സ്ത്രീ​ക​ളും 4 പു​രു​ഷന്‍​മാ​രും)
പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി​ക​ളു​ടെ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള 2 മു​ണ്ട​ക്കു​റ്റി സ്വ​ദേ​ശി​ക​ൾ
വാ​ളാ​ട് സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള 26 പേ​ർ ഹോ​മി​യോ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ (40) ഉ​ൾ​പ്പെ​ടെ 4 തൊ​ണ്ട​ർ​നാ​ട് സ്വ​ദേ​ശി​ക​ൾ (46, 30, 20), ര​ണ്ട് വാ​ളാ​ട് സ്വ​ദേ​ശി​ക​ൾ (45,19), ഒ​രു പേ​രി​യ സ്വ​ദേ​ശി (32), ഒ​രു പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി (65), 10 ത​വി​ഞ്ഞാ​ൽ സ്വ​ദേ​ശി​ക​ൾ, 8 എ​ട​വ​ക സ്വ​ദേ​ശി​ക​ൾ
കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​യി വ​ന്ന പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി​യു​ടെ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള മൂ​ന്ന് പേ​ർ (65, 60, 11)
മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​യി വ​ന്ന ര​ണ്ട് ത​വി​ഞ്ഞാ​ൽ സ്വ​ദേ​ശി​ക​ൾ (47, 14)
ബ​ത്തേ​രി സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള ര​ണ്ട് ബ​ത്തേ​രി സ്വ​ദേ​ശി​ക​ൾ (21, 43)
താ​മ​ര​ശ്ശേ​രി പോ​യി വ​ന്ന മ​ക​ന്‍റെ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള കെ​ല്ലൂ​ർ സ്വ​ദേ​ശി (61)

20 പേ​ർ​ക്ക് രോ​ഗ​മു​ക്തി

എ​ട്ട് വാ​ളാ​ട് സ്വ​ദേ​ശി​ക​ൾ, 4 പ​യ്യ​ന്പ​ള്ളി സ്വ​ദേ​ശി​ക​ൾ, 2 അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി​ക​ൾ, പേ​രി​യ, പി​ലാ​ക്കാ​വ്, മ​ട്ടി​ല​യം, ത​രി​യോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​രോ​രു​ത്ത​ർ വീ​ത​വും മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ഓ​രോ രോ​ഗി​ക​ളു​മാ​ണു ഡി​സ്ചാ​ർ​ജാ​യ​ത്.

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ പു​തു​താ​യി 186 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത്. 160 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 2883 പേ​രാ​ണ്. വ്യാ​ഴാ​ഴ്ച വ​ന്ന 44 പേ​ർ ഉ​ൾ​പ്പെ​ടെ 413 പേ​ർ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ല​യി​ൽ നി​ന്ന് 771 പേ​രു​ടെ സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 25882 സാ​ന്പി​ളു​ക​ളി​ൽ 24861 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ൽ 24064 നെ​ഗ​റ്റീ​വും 797 പോ​സി​റ്റീ​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.