ഒ​രു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ദി​വ്യ സ്പ​ന്ദ​ന
Thursday, August 6, 2020 8:02 PM IST
ബം​ഗ​ളു​രു: ഒ​രു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മ​ട​ങ്ങി​യെ​ത്തി കോ​ണ്‍​ഗ്ര​സി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ മു​ൻ മേ​ധാ​വി​യും ന​ടി​യു​മാ​യ ദി​വ്യ സ്പ​ന്ദ​ന. എ​ന്നാ​ൽ, സി​നി​മ​യി​ലേ​ക്കു​ള്ള മ​ട​ങ്ങി വ​ര​വി​നാ​ണു ദി​വ്യ ഒ​രു​ങ്ങു​ന്ന​തെ​ന്നാ​ണ് അ​വ​രു​മാ​യി അ​ടു​പ്പ​മു​ള്ള വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.

പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തു കോ​ണ്‍​ഗ്ര​സി​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​സ്ഥാ​നം വ​ഹി​ച്ചി​രു​ന്ന​തു ദി​വ്യ​യാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ മോ​ദി​ക്കെ​തി​രേ​യും ബി​ജെ​പി​ക്കെ​തി​രേ​യും തു​ട​ർ​ച്ച​യാ​യി വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്ന ദി​വ്യ സ്പ​ന്ദ​ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മാ​ണു സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ​നി​ന്ന് പി​ൻ​മാ​റി​യ​ത്.

ക​ഴി​ഞ്ഞ കു​റേ മാ​സ​ങ്ങ​ളാ​യി മാ​ണ്ഡ്യ​യി​ൽ​നി​ന്നു​ള്ള മു​ൻ എം​പി കൂ​ടി​യാ​യ ദി​വ്യ കോ​ണ്‍​ഗ്ര​സി​ന്‍റെ പ​രി​പാ​ടി​ക​ളി​ൽ ഒ​ന്നി​ലും പ​ങ്കെ​ടു​ത്തി​ട്ടി​ല്ല. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ദി​വ്യ സ​ജീ​വ​മാ​യി​രു​ന്നി​ല്ല. കോ​ണ്‍​ഗ്ര​സ് സോ​ഷ്യ​ൽ മീ​ഡി​യ വി​ഭാ​ഗ​ത്തി​ന്‍റെ അ​ധ്യ​ക്ഷ എ​ന്ന വി​ശേ​ഷ​ണം ദി​വ്യ സ്പ​ന്ദ​ന ട്വി​റ്റ​റി​ൽ നി​ന്നു നീ​ക്കു​ക​യും ചെ​യ്തു.

സി​നി​മ​യി​ൽ സ​ജീ​വ​മാ​യി​രി​ക്ക​വേ​യാ​ണ് 2012-ൽ ​ദി​വ്യ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ൽ ചേ​രു​ന്ന​ത്. 2013-ൽ ​മാ​ണ്ഡ്യ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു ലോ​ക്സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2014ൽ ​ഈ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു മ​ത്സ​രി​ച്ചെ​ങ്കി​ലും വി​ജ​യി​ക്കാ​നാ​യി​ല്ല. പി​ന്നീ​ടാ​ണു കോ​ണ്‍​ഗ്ര​സ് സ​മൂ​ഹ​മാ​ധ്യ​മ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്.

രാ​ഹു​ൽ ഗാ​ന്ധി അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന പി​ന്തു​ണ​യു​ടെ ക്രെ​ഡി​റ്റ് ദി​വ്യ​ക്കു കൂ​ടി അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. ബി​ജെ​പി ഐ​ടി സെ​ല്ലി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ദി​വ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് സ​മൂ​ഹ​മാ​ധ്യ​മ വി​ഭാ​ഗ​ത്തി​നു സാ​ധി​ച്ചു. നി​ര​വ​ധി വി​വാ​ദ​ങ്ങ​ളി​ൽ ഇ​ക്കാ​ല​യ​ള​വി​ൽ ദി​വ്യ ചെ​ന്നു​പെ​ട്ടു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ ദി​വ്യ ന​ട​ത്തി​യ രൂ​ക്ഷ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രേ നി​ര​വ​ധി പേ​ർ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.