ഇടുക്കിയിൽ തോരാതെ മഴ; അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്നു
Thursday, August 6, 2020 9:43 PM IST
ഇ​ടു​ക്കി: ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നു ക​ല്ലാ​ർ​കു​ട്ടി,ലോ​വ​ർ​പെ​രി​യാ​ർ(​പാം​ബ്ല)​അ​ണ​ക്കെ​ട്ടു​ക​ളു​ടെ എ​ല്ലാ ഷ​ട്ട​റു​ക​ളും വൈ​കു​ന്നേ​രം ആ​റോ​ടെ തു​റ​ന്നു​വി​ട്ടു. പൊ​ൻ​മു​ടി അ​ണ​ക്കെ​ട്ടി​ന്‍റെ മൂ​ന്നു ഷ​ട്ട​റു​ക​ൾ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ തു​റ​ക്കും.

രാ​വി​ലെ പ​ത്തി​ന് 30 സെ​ന്‍റീ​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി 65 ക്യു​മെ​ക്സ് വെ​ള്ള​മാ​ണ് പ​ന്നി​യാ​ർ പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​ത്. ക​ല്ലാ​ർ​കു​ട്ടി​യി​ൽ നി​ന്നു 800 ക്യു​മെ​ക്സ് വെ​ള്ള​വും ലോ​വ​ർ​പെ​രി​യാ​ർ ഡാ​മി​ൽ​നി​ന്നു 1200 ക്യു​മെ​ക്സ് വെ​ള്ള​വും പു​റ​ത്തേ​ക്ക് ഒ​ഴു​ക്കും.

മു​തി​ര​പ്പു​ഴ​യാ​ർ,പെ​രി​യാ​ർ എ​ന്നി​വ​യു​ടെ ക​ര​ക​ളി​ലു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മ​ല​ങ്ക​ര ഡാ​മി​ന്‍റെ ആ​റു ഷ​ട്ട​റു​ക​ളും 30 സെ​ന്‍റീ​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് വ​ർ​ധി​പ്പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.