രേ​ഖ​ക​ൾ കാ​ണാ​താ​യി; മ​ല്ല്യ​യു​ടെ കേ​സ് മാ​റ്റി​വച്ചു
Thursday, August 6, 2020 10:48 PM IST
ന്യൂ​ഡ​ൽ​ഹി: ബാ​ങ്ക് വാ​യ്പ​യെ​ടു​ത്ത് രാ​ജ്യം​വി​ട്ട വ്യ​വ​സാ​യി വി​ജ​യ് മ​ല്ല്യ​ക്കെ​തി​രാ​യ കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ലെ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി മാ​റ്റി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല രേ​ഖ​ക​ൾ കാ​ണാ​താ​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റീ​സ് യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി.

ഓ​ഗ​സ്റ്റ് 20നു ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. എ​സ്ബി​ഐ അ​ട​ക്ക​മു​ള്ള പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്ക് 9000 കോ​ടി വാ​യ്പ കു​ടി​ശി​ഖ ന​ൽ​ക്കാ​ത്ത വി​ഷ​യ​ത്തി​ൽ വി​ജ​യ് മ​ല്ല്യ​യ്ക്കെ​തി​രേ 2017 ജൂ​ലൈ നാ​ലി​നു സു​പ്രീം കോ​ട​തി കോ​ട​തി​യ​ല​ക്ഷ്യ​ത്തി​നു കേ​സെ​ടു​ത്തി​രു​ന്നു. ഇ​തു പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ല്ല്യ ന​ൽ​കി​യ ഹ​ർ​ജി മൂ​ന്നു വ​ർ​ഷ​മാ​യി ലി​സ്റ്റ് ചെ​യ്യാ​റി​ല്ലെ​ന്നു ക​ഴി​ഞ്ഞ മാ​സം സു​പ്രീം കോ​ട​തി ക​ണ്ടെ​ത്തു​ക​യും ര​ജി​സ്ട്രി​യോ​ടു വി​ശ​ദീ​ക​ര​ണം തേ​ടു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വ്യാഴാഴ്ച കേ​സ് പ​രി​ഗ​ണി​ക്കു​ക​യും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ കോ​ട​തി​യി​ൽ നി​ന്നു കാ​ണാ​താ​യ​താ​യി ക​ണ്ടെ​ത്തു​ക​യും ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.