കു​വൈ​റ്റി​ൽ വ്യാ​ഴാ​ഴ്ച 620 പേ​ർ​ക്ക് കോ​വി​ഡ്; ഒരു മരണം കൂടി
Friday, August 7, 2020 2:23 AM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ പു​തു​താ​യി 620 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 70,045 ആ​യി. കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ൾ കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 469 ആ‍​യി.

24 മ​ണി​ക്കൂ​റി​നി​ടെ 704 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തു​വ​രെ സു​ഖ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 61,610 ആ​യി. നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന 7,966 പേ​രി​ൽ 127 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം 3,599 കോ​വി​ഡ് ടെ​സ്റ്റു​ക​ളാ​ണ് രാ​ജ്യ​ത്ത് ന​ട​ത്തി​യ​ത്. ഇ​തോ​ടെ ആ​കെ ന​ട​ത്തി​യ ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം 5,22,200 ആ​യി ഉ​യ​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.