ഡ​ൽ​ഹി​യി​ൽ‌ പ​ന്ത്ര​ണ്ടു​കാ​രി​ക്ക് ക്രൂ​ര പീ​ഡ​നം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Friday, August 7, 2020 3:21 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ പ​ശ്ചിം​വി​ഹാ​ർ സ്വ​ദേ​ശി​യാ​യ 12 വ​യ​സു​കാ​രി ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ൽ. 36 വ​യ​സു​കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​തെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ ശാ​ലി​നി സിം​ഗ് അ​റി​യി​ച്ചു. നേ​ര​ത്തെ ര​ണ്ട് കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ പ്ര​തി​യാ​ണ് ഇ​യാ​ൾ.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 5.30യോ​ടെ ക്രൂ​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ നി​ല​യി​ല്‍ പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ അ​മ്മ​യും സ​ഹോ​ദ​രി​യും ജോ​ലി​ക്ക് പോ​യ സ​മ​യ​ത്താ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത്. ത​ല​യി​ലും മു​ഖ​ത്തും സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ലും പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി ഇ​പ്പോ​ൾ ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​പ​തോ​ളം പേ​രെ​യാ​ണ് പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​ത്. കൂ​ടു​ത​ൽ പേ​ർ​ക്ക് അ​ക്ര​മ​ത്തി​ല്‍ ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും ഡ​ൽ​ഹി പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.