തി​രു​വ​ന​ന്ത​പു​ര​ത്ത് തീ​ര​ദേ​ശ മേ​ഖ​ല​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി
Friday, August 7, 2020 3:45 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ തീ​ര​ദേ​ശ മേ​ഖ​ല​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഈ ​മാ​സം 16 വ​രെ നീ​ട്ടി. പ​ത്തു​മു​ത​ല്‍ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് മ​ത്സ്യ​ബ​ന്ധ​ന​വും അ​നു​ബ​ന്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്താം. എ​ന്നാ​ല്‍ കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ് അ​നു​സ​രി​ച്ചു മാ​ത്ര​മേ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​കാ​ന്‍ പാ​ടു​ള്ളുവെന്നും അധികൃതർ അറിയിച്ചു.

ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ല്‍​കി​യി​ട്ടു​ള്ള അ​റി​യി​പ്പു​ക​ള്‍ കൃ​ത്യ​മാ​യും പാ​ലി​ക്ക​ണം. തീ​ര​ദേ​ശ സോ​ണു​ക​ളി​ല്‍ തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ ഉ​ള്‍​ക്കൊ​ള്ളി​ച്ച് ഷെ​ഡ്യൂ​ള്‍​ഡ് ബാ​ങ്കു​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കാം. രാ​വി​ലെ ഒ​ന്‍​പ​തു​മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​വ​രെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ന അ​നു​മ​തി​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.