ര​ഹ്‌​ന ഫാ​ത്തി​മ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യഹർജി സുപ്രീംകോടതി തള്ളി
Friday, August 7, 2020 1:17 PM IST
ന്യൂ​ഡ​ൽ​ഹി: ന​ഗ്ന​ശ​രീ​ര​ത്തി​ല്‍ മ​ക്ക​ളെ​ക്കൊ​ണ്ടു ചി​ത്രം വ​ര​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ഹ്‌​ന ഫാ​ത്തി​മ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി ത​ള്ളി. ജ​സ്റ്റീ​സ് അ​രു​ൺ മി​ശ്ര​യാ​ണ് ഹ​ർ​ജി പരിഗണിച്ചത്.

അ​ശ്ലീ​ലം പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന​ത് വ്യ​ക്ത​മാ​ണെ​ന്ന് അ​രു​ൺ മി​ശ്ര പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ സം​സ്‌​കാ​ര​ത്തെ കു​റി​ച്ചു കു​ട്ടി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന ധാ​ര​ണ എ​ന്താ​യി​രി​ക്കു​മെ​ന്ന​തി​ൽ കോ​ട​തി ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ര​ഹ്‌​ന ഫാ​ത്തി​മ ആ​ക്‌​സി​റ്റി​വി​സ്റ്റ് ആ​യി​രി​ക്കാം, പ​ക്ഷേ എ​ന്തി​നാ​ണ് ഈ ​പ്ര​വൃ​ത്തി ചെ​യ്ത​തെ​ന്നും കോ​ട​തി ചോ​ദി​ക്കു​ന്നു.

നേ​ര​ത്തെ ര​ഹ്‌​ന​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തിയും ത​ള്ളി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇവർ സുപ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.