രാ​ജ​മ​ല ദു​ര​ന്തം: ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി
Friday, August 7, 2020 5:24 PM IST
മൂ​ന്നാ​ർ: രാ​ജ​മ​ല ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ര​ണ്ട് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ​യും ധ​ന​സ​ഹാ​യ​മാ​യി ന​ൽ​കും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ​നി​ന്നാ​ണ് അ​ടി​യ​ന്ത​ര സ​ഹാ​യം. ഇ​ടു​ക്കി രാ​മ​ല​യി​ൽ നി​ര​വ​ധി പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യ ദു​ര​ന്ത​ത്തി​ൽ വേ​ദ​ന പ​ങ്കു​വ​യ്ക്കു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

വേ​ദ​ന​യു​ടെ ഈ ​മ​ണി​ക്കൂ​റു​ക​ളി​ൽ ത​ന്‍റെ ചി​ന്ത​ക​ൾ ദുഃഖ​ത്തി​ലാ​യ കു​ടും​ബ​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ്. ദു​രി​ത​ബാ​ധി​ത​ർ​ക്ക് വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു​കൊ​ണ്ട് എ​ൻ‌​ഡി‌​ആ​ർ‌​എ​ഫും ഭ​ര​ണ​കൂ​ട​വും പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.



രാ​ജ​മ​ല ദു​ര​ന്ത​ത്തി​ല്‍ 14 പേ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​തു​വ​രെ ക​ണ്ടെ​ടു​ത്ത​ത്. 12 പേ​രെ ര​ക്ഷ​പെ​ടു​ത്തി. ഇ​വ​രെ മൂ​ന്നാ​ര്‍ ഹൈ​റേ​ഞ്ച് ടാ​റ്റ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റും.

52 പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. ഇ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ക​ന​ത്ത മ​ഴ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ​മാ​കു​ന്നു​ണ്ട്. അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും വ​നം​വ​കു​പ്പും ചേ​ര്‍​ന്നാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്.

പ്ര​ദേ​ശ​ത്ത് മൊ​ബൈ​ല്‍ റേ​ഞ്ച് ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് അ​പ​ക​ട​വി​വ​രം പു​റ​ത്ത​റി​യാ​ന്‍ വൈ​കി​യ​ത്. ഇ​വി​ടെ ബി​എ​സ്എ​ന്‍​എ​ല്‍ ട​വ​ര്‍ ഉ​ട​ന്‍ സ്ഥാ​പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.