പ​മ്പാ​ന​ദി ക​ര​ക​വി​ഞ്ഞു; തീ​ര​ത്ത് ജാ​ഗ്ര​താ ​നി​ർ​ദേ​ശം
Friday, August 7, 2020 5:36 PM IST
പ​ത്ത​നം​തി​ട്ട: മ​ഴ ശ​ക്ത​മാ​യ​തി​നേ തു​ട​ര്‍​ന്ന് പ​മ്പാ​ന​ദി ക​ര​ക​വി​ഞ്ഞു. തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. മൂ​ഴി​യാ​ര്‍ സം​ഭ​ര​ണി തു​റ​ന്ന​തും അ​ഴു​ത​യാ​റ്റി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ വെ​ള്ള​വും ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ മ​ണി​മ​ല, അ​ച്ച​ന്‍​കോ​വി​ല്‍, ക​ല്ല​ട ന​ദി​ക​ളി​ലും ജ​ല​നി​ര​പ്പു​യ​ര്‍​ന്നു.

പ​മ്പാ​ ന​ദി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ഴ​ക്ക​ന്‍​ മേ​ഖ​ല​യി​ലെ കോ​സ്‌വേ​ക​ളി​ല്‍ വ്യാഴാഴ്ച രാ​ത്രി വെ​ള്ളം ക​യ​റി. കു​റുമ്പ​ന്‍​മൂ​ഴി, മു​ക്കം, അ​ര​യ​ഞ്ഞാ​ലി​മ​ണ്‍ കോ​സ് വേ​ക​ള്‍ മു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. രാ​ത്രി പ​ത്തോ​ടെ​യാ​ണ് കോ​സ്‌വേ​കള്‍ പൂ​ര്‍​ണ​മാ​യി മു​ങ്ങി​യ​ത്. പെ​രു​ന്തേ​ന​രു​വി ഡാം ​നി​റ​ഞ്ഞു വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

പ​മ്പ​യു​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കാ​ണ് വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. റാ​ന്നി ഉ​പാ​സ​ന​ക്ക​ട​വി​ല്‍ ന​ദി ക​ര​ക​വി​ഞ്ഞ് വെ​ള്ളം റോ​ഡി​ലേ​ക്കും സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്കും ക​യ​റി​യി​രു​ന്നു. അ​യി​രൂ​ര്‍, ആ​റ​ന്മു​ള പ്ര​ദേ​ശ​ങ്ങ​ളി​ലും തീ​ര​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി. പ്ര​ധാ​ന സം​ഭ​ര​ണി​ക​ളി​ലെ ജ​ല​നി​ര​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.

ശ​ബ​രി​ഗി​രി പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന സം​ഭ​ര​ണി​ക​ളി​ല്‍ ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ ജ​ല​നി​ര​പ്പ് കു​ത്ത​നെ ഉ​യ​ര്‍​ന്നു. ക​ക്കി-ആ​ന​ത്തോ​ട് സം​ഭ​ര​ണി​യി​ല്‍ ഏ​ഴു ശ​ത​മാ​ന​വും പ​മ്പ സം​ഭ​ര​ണി​യി​ല്‍ 10 ശ​ത​മാ​ന​വു​മാ​ണ് ജ​ല​നി​ര​പ്പു​യ​ര്‍​ന്ന​ത്. ക​ക്കി-ആ​ന​ത്തോ​ട് സം​ഭ​ര​ണി​യു​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ഇന്ന് രാ​വി​ലെ വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​ല്‍ 93 മി​ല്ലി​മീ​റ്റ​റും പ​മ്പ​യി​ല്‍ 68 മി​ല്ലി​മീ​റ്റ​റും മ​ഴ ല​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.