തോ​രാ മ​ഴ; റാ​ന്നി മേ​ഖ​ല​യി​ൽ വെ​ള്ള​പ്പൊ​ക്കം
Friday, August 7, 2020 5:39 PM IST
പ​ത്ത​നം​തി​ട്ട: ശ​ക്ത​മാ​യ മ​ഴ​യി​ൽ റാ​ന്നി മേ​ഖ​ല​യി​ൽ വെ​ള്ള​പ്പൊ​ക്കം. പ​മ്പ ക​ര​ക​വി​ഞ്ഞ​തോ​ടെ റാ​ന്നി മാ​മൂ​ക്കി​ൽ വെ​ള്ളം ക​യ​റി. പ​മ്പ​യി​ൽ മ​ണി​ക്കൂ​റി​ൽ ഒ​രു മീ​റ്റ​ർ‌ എ​ന്ന നി​ല​യി​ലാ​ണ് വെ​ള്ളം ഉ​യ​രു​ന്ന​ത്. റാ​ന്നി​യു​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.

പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ റോ​ഡ് അ​ട​ച്ചു. അ​ച്ച​ൻ‌​കോ​വി​ൽ ആ​റും ക​ര​ക​വി​ഞ്ഞു. പ​മ്പ​ത്രി​വേ​ണി പാ​ല​ത്തി​ന് മു​ക​ളി​ലൂ​ടെ മ​ല​വെ​ള്ളം കു​ത്തി​യൊ​ഴു​കു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ‌ റാ​ന്നി​യി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ്. വ​ന​മേ​ഖ​ല‍​യി​ലും മ​ഴ ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.