സം​സ്ഥാ​ന​ത്ത് ഇ​ന്ന് 1251 പേ​ർ​ക്ക് കോ​വി​ഡ്; 1061 സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ
Friday, August 7, 2020 8:09 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം കു​റ​വി​ല്ലാ​തെ തു​ട​രു​ന്നു. ഇ​ന്ന് 1251 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 1061 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. സ​മ്പ​ർ​ക്ക രോ​ഗി​ക​ളി​ൽ 73 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 77 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 94 പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​യ​വ​രാ​ണ്. അ​ഞ്ച് ജി​ല്ല​ക​ളി​ൽ നൂ​റി​ൽ കൂ​ടു​ത​ലാ​ണ് രോ​ഗ ബാ​ധി​ത​ർ. ഇ​തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗി​ക​ൾ ഉ​ള്ള​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് 288 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​ന്ന് അ​ഞ്ച് മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഈ ​മാ​സം ര​ണ്ടി​നു മ​ര​ണ​മ​ട​ഞ്ഞ ക​ണ്ണൂ​ർ സ്വ​ദേ​ശി സ​ജി​ത്ത് (40), മൂ​ന്നി​നു മ​ര​ണ​മ​ട​ഞ്ഞ മ​ല​പ്പു​റം സ്വ​ദേ​ശി ഇ​ന്പി​ച്ചി​കോ​യ (68), തി​രു​വ​ന​ന്ത​പു​രം ഉ​ച്ച​ക്ക​ട സ്വ​ദേ​ശി ഗോ​പ​കു​മാ​ർ (60), ബു​ധ​നാ​ഴ്ച മ​ര​ണ​മ​ട​ഞ്ഞ എ​റ​ണാ​കു​ളം സ്വ​ദേ​ശി പി.​ജി. ബാ​ബു (60), വ്യാ​ഴാ​ഴ്ച മ​ര​ണ​മ​ട​ഞ്ഞ ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല സ്വ​ദേ​ശി സു​ധീ​ർ (63) എ​ന്നി​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ല​മാ​ണു പോ​സി​റ്റീ​വ് ആ​യ​ത്.

18 ആ​രോ​ഗ്യ​പ്ര​വ​ർ​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 814 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 1,49,684 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. 12,411 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 19,151 പേ​ർ ഇ​തു​വ​രെ കോ​വി​ഡി​ൽ നി​ന്നും മു​ക്തി നേ​ടി.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്:

തി​രു​വ​ന​ന്ത​പു​രം - 289, കാ​സ​ർ​ഗോ​ഡ് - 168, കോ​ഴി​ക്കോ​ട് - 149, മ​ല​പ്പു​റം - 143, പാ​ല​ക്കാ​ട് - 123, എ​റ​ണാ​കു​ളം - 82, ആ​ല​പ്പു​ഴ - 61, വ​യ​നാ​ട് - 55, പ​ത്ത​നം​തി​ട്ട - 39, കോ​ട്ട​യം - 37, കൊ​ല്ലം - 36, തൃ​ശൂ​ർ -33, ഇ​ടു​ക്കി - 23, ക​ണ്ണൂ​ർ -13.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.