വ​യ​നാ​ട് 55 പേ​ര്‍​ക്ക് കോ​വി​ഡ്; 34 പേർക്ക് രോഗമുക്തി
Friday, August 7, 2020 6:50 PM IST
വ​യ​നാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 55 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ള്‍ വി​ദേ​ശ​ത്ത് നി​ന്നും ഏ​ഴു പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രാ​ണ്. 47 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 34 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 852 ആ​യി. ഇ​തി​ല്‍ 444 പേ​ര്‍ രോ​ഗ മു​ക്ത​രാ​യി. ര​ണ്ടു പേ​ര്‍ മ​ര​ണ​പ്പെ​ട്ടു. നി​ല​വി​ല്‍ 406 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 387 പേ​ര്‍ ജി​ല്ല​യി​ലും 19 പേ​ര്‍ ഇ​ത​ര ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍:

ജൂ​ലൈ 19ന് ​സൗ​ദി​യി​ല്‍​നി​ന്ന് വ​ന്ന മു​ട്ടി​ല്‍ സ്വ​ദേ​ശി (50), ജൂ​ലൈ 31 ന് ​ബാം​ഗ്ലൂ​രി​ല്‍ നി​ന്ന് വ​ന്ന 2 മ​ട​ക്കി​മ​ല സ്വ​ദേ​ശി​ക​ള്‍, 2 പു​ല്‍​പ്പ​ള്ളി സ്വ​ദേ​ശി​ക​ള്‍, ഒ​രു മേ​പ്പാ​ടി സ്വ​ദേ​ശി, ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നു വ​ന്ന വെ​ള്ള​മു​ണ്ട സ്വ​ദേ​ശി (34), വെ​ങ്ങ​പ്പ​ള്ളി സ്വ​ദേ​ശി (56) എ​ന്നി​വ​ര്‍ പു​റ​ത്തു​നി​ന്ന് വ​ന്ന് പോ​സി​റ്റീ​വാ​യ​വ​രാ​ണ്.

വാ​ളാ​ട് സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള 30 പേ​ര്‍ (15 സ്ത്രീ​ക​ളും 15 പു​രു​ഷ​ന്മാ​രും), ബ​ത്തേ​രി ക്ല​സ്റ്റ​റി​ല്‍ നി​ന്ന് പോ​സി​റ്റീ​വാ​യ ബ​ത്തേ​രി സ്വ​ദേ​ശി (20), മാ​ന​ന്ത​വാ​ടി ചെ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ളു​ടെ സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള നാ​ലു പേ​ര്‍, മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ചി​കി​ത്സ തേ​ടി​യ പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി​ക​ളാ​യ നാ​ലു​പേ​ര്‍, പു​ല്‍​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​ര്‍, മു​ണ്ട​കു​റ്റി ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്റെ സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള മു​ണ്ട​ക്കു​റ്റി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ര്‍, പേ​രി​യ ആ​ദി​വാ​സി കോ​ള​നി​യി​ലെ സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള ഒ​രാ​ള്‍, മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ പി.​ജി. വി​ദ്യാ​ര്‍​ഥി​യാ​യ ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി, ഒ​രു ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി (60) എ​ന്നി​വ​രാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ പോ​സി​റ്റീ​വാ​യ​ത്.

34 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി

വാ​ളാ​ട് സ്വ​ദേ​ശി​ക​ളാ​യ 23 പേ​ര്‍, മൂ​ന്ന് പ​ന​മ​രം സ്വ​ദേ​ശി​ക​ള്‍, മൂ​ന്ന് കെ​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ള്‍, ഒ​രു പേ​രി​യ സ്വ​ദേ​ശി, ര​ണ്ട് വാ​രാ​മ്പ​റ്റ സ്വ​ദേ​ശി​ക​ള്‍, ഒ​രു വ​ര​യാ​ല്‍ സ്വ​ദേ​ശി, ഒ​രു ചെ​ത​ല​യം സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്.

214 പേ​ര്‍ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍:

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ ഇ​ന്ന് പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 214 പേ​രാ​ണ്. 176 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ലം പൂ​ര്‍​ത്തി​യാ​ക്കി. നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 2921 പേ​ര്‍. ഇ​ന്ന് വ​ന്ന 57 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 430 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ല​യി​ല്‍ നി​ന്ന് ഇ​ന്ന് 785 പേ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 26667 സാ​മ്പി​ളു​ക​ളി​ല്‍ 25628 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 24776 നെ​ഗ​റ്റീ​വും 852 പോ​സി​റ്റീ​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.