പൊ​ട്ടി​യ​ട​ർ​ന്ന ദു​ര​ന്തം; രാ​ജ​മ​ല​യി​ൽ 15 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു, രാ​ത്രി​യി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം
Friday, August 7, 2020 7:20 PM IST
മൂ​ന്നാ​ർ: രാ​ജ​മ​ല പെ​ട്ടി​മു​ടി​യി​ലെ തേ​യി​ല​ത്തോ​ട്ട​ത്തി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 15 ആ​യി ഉ​യ​ർ​ന്നു. ഉ​രു​ൾ​പൊ​ട്ട​ലി​ൽ 30 കു​ടും​ബ​ങ്ങ​ൾ ആ​ണ് ഒ​ലി​ച്ചു​പോ​യ​ത്. ഇ​തു​വ​രെ 15 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടുത്തു.

ഗാ​ന്ധി​രാ​ജ് (48), ശി​വ​കാ​മി (38), വി​ശാ​ൽ (12), രാ​മ​ല​ക്ഷ്മി (40), മു​രു​ക​ൻ (46), മ​യി​ൽ സ്വാ​മി(48), ക​ണ്ണ​ൻ (40), അ​ണ്ണാ​ദു​രൈ ( 44), രാ​ജേ​ശ്വ​രി (43), കൗ​സ​ല്യ (25), ത​പ​സി​യ​മ്മാ​ൾ (42), സി​ന്ധു (13), നി​ധീ​ഷ് (25), പ​നീ​ർ​ശെ​ൽ​വം( 50), ഗ​ണേ​ശ​ൻ(40) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

30 മു​റി​ക​ളു​ള്ള 30 ല​യ​ങ്ങ​ളാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വി​ടെ 80 ൽ ​ഏ​റെ പേ​ർ താ​മ​സി​ച്ചി​രു​ന്ന​താ​യാ​ണ് വി​വ​രം. മ​ണ്ണി​ടി​ച്ചി​ലി​ൽ​പ്പെ​ട്ട15 പേ​രെ ര​ക്ഷ​പെ​ടു​ത്താ​നാ​യി. ര​ക്ഷ​പെ​ട്ട​വ​രി​ൽ നാ​ലു​പേ​രെ മൂ​ന്നാ​ർ ടാ​റ്റാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ പ​ള​നി​യ​മ്മ (50)യെ ​കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ദീ​പ​ൻ (25), ചി​ന്താ​ല​ക്ഷ്മി (33), സ​ര​സ്വ​തി (52) എ​ന്നി​വ​രെ മൂ​ന്നാ​ർ ടാ​റ്റാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം രാ​ത്രി​യി​ലും ഊ​ർ​ജി​ത​മാ​യി തു​ട​രു​ക​യാ​ണ്. ദേ​ശീ​യ ദു​ര​ന്ത​പ്ര​തി​ക​ര​ണ സേ​ന​യു​ടെ ഒ​രു സം​ഘം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ക​യാ​ണ്. രാ​ത്രി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നു​ള്ള സാ​ഹ​ച​ര്യം സ്ഥ​ല​ത്തു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. മേ​ഖ​ല​യി​ൽ തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തി​രി​ച്ച​ടി​യാ​കു​ന്നു​ണ്ട്.

എ​സ്റ്റേ​റ്റു ല​യ​ങ്ങ​ൾ സ്ഥി​തി​ചെ​യ്തി​രു​ന്ന കു​ന്നി​ൻ​മു​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് ഉ​രു​ൾ​പ്പൊ​ട്ടി​യ​ത്. ഒ​രു കി​ലോ​മീ​റ്റ​റോ​ളം കൂ​റ്റ​ൻ പാ​റ​ക​ളും മ​ണ്ണും നി​ര​ങ്ങി​യി​റ​ങ്ങി. ല​യ​ങ്ങ​ളും മ​റ്റു​മു​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്ത് പാ​റ​ക്കെ​ട്ടു​ക​ളും മ​ണ്ണും നി​റ​ഞ്ഞു കൂ​ടി​ക്കി​ട​ക്കു​ക​യാ​ണ്. തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ക​ന്പ​നി നി​ർ​മി​ച്ചു​ന​ൽ​കി​യ ലേ​ബ​ർ ക്ല​ബ്, കാ​ന്‍റീ​ൻ, നാ​ലു ല​യ​ങ്ങ​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യി മ​ണ്ണി​ന​ടി​യി​ലാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.