ഇരുട്ടിൽ ഉരുളെത്തി; ദുരന്തം നാടറിഞ്ഞത് രാ​ത്രി പു​ല​ർ​ന്ന​പ്പോ​ൾ മാത്രം
Friday, August 7, 2020 7:52 PM IST
മൂ​ന്നാ​ർ: ഒ​രു​കൂ​ട്ടം തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളെ ഉ​രു​ൾ എ​ടു​ത്ത​വി​വ​രം പു​റം​ലോ​കം അ​റി​ഞ്ഞ​ത് ഒ​രു​രാ​ത്രി പു​ല​ർ​ന്ന​പ്പോ​ൾ മാ​ത്രം. വ്യാ​ഴാ​ഴ്ച രാ​ത്രി വൈ​കി​യു​ണ്ടാ​യ ദു​ര​ന്തം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് പു​റം​ലോ​കം അ​റി​ഞ്ഞ​ത്.

മൂ​ന്നാ​റി​ലെ മ​റ്റു എ​സ്റ്റേ​റ്റു​ക​ളി​ൽ​നി​ന്നു വി​ഭി​ന്ന​മാ​യി ഒ​റ്റ​പ്പെ​ട്ടാ​ണ് രാ​ജ​മ​ല​യി​ലെ പെ​ട്ടി​മു​ടി ഡി​വി​ഷ​ൻ. സം​ഭ​വ​സ​മ​യ​ത്ത് വൈ​ദ്യു​തി​യും ഫോ​ണ്‍​ക​ണ​ക്ഷ​നും ഇ​ല്ലാ​തി​രു​ന്ന​തും സം​ഭ​വം പു​റം​ലോ​ക​മ​റി​യു​ന്ന​ത് വൈ​കി. രാ​ജ​മ​ല​യി​ൽ ക​ഴി​ഞ്ഞ നാ​ലു​ദി​വ​സ​മാ​യി വൈ​ദ്യു​തി ബ​ന്ധം ത​ക​റാ​റി​ലാ​ണ്.

രാ​ത്രി പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ റോ​ഡി​ൽ മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തോ​ടെ എ​സ്റ്റേ​റ്റി​ൽ​നി​ന്നും അ​ടു​ത്തു​ള്ള എ​സ്റ്റേ​റ്റു​ക​ളി​ലേ​ക്ക് അ​പ​ക​ട​വി​വ​രം അ​റി​യി​ക്കു​വാ​ൻ പോ​കാ​നും ക​ഴി​യാ​തെ വ​ന്നു. പു​ല​ർ​ച്ചെ വെ​ട്ടം​വീ​ണ​തോ​ടെ രാ​ജ​മ​ല​യി​ൽ​നി​ന്നും അ​ടു​ത്ത എ​സ്റ്റേ​റ്റാ​യ ന​മ​യ​ക്കാ​ട് എ​സ്റ്റേ​റ്റി​ലെ​ത്തി വി​വ​രം അ​റി​യി​ച്ച​തോ​ടെ​യാ​ണ് അ​പ​ക​ടം പു​റം​ലോ​കം അ​റി​ഞ്ഞ​ത്.

വി​വ​ര​മ​റി​ഞ്ഞ​തോ​ടെ മൂ​ന്നാ​റി​ൽ​നി​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ര​ട​ക്കം നി​ര​വ​ധി​പേ​ർ രാ​ജ​മ​ല​യി​ലെ​ത്തി. ദു​ർ​ഘ​ട​മാ​യ റോ​ഡു​ക​ൾ നി​റ​ഞ്ഞ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ നാ​ലു കി​ലോ​മീ​റ്റ​ർ ന​ട​ന്നാ​ണ് പ​ല​രും സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ​ത്.

രാ​വി​ലെ​ത​ന്നെ എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും മൂ​ന്നാ​റി​ൽ​നി​ന്നും കൂ​ടു​ത​ൽ പേ​രെ​ത്തു​ക​യും പ​ത്തു മ​ണി​യോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കു​ക​യും ചെ​യ്തു. മു​ട്ട​റ്റം നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ചെ​ളി​യാ​യ​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. സം​ഭ​വം ന​ട​ന്ന ല​യ​ത്തോ​ടു ചേ​ർ​ന്ന് ഒ​രു പു​ഴ​യും ഒ​ഴു​കു​ന്നു​ണ്ട്.

പു​ഴ​യി​ലൂ​ടെ ആ​ളു​ക​ൾ ഒ​ഴു​കി​പോ​യി​ട്ടു​ള്ള​താ​യും സം​ശ​യി​ക്കു​ന്നു. അ​പ​ക​ട​വി​വ​രം അ​റി​യാ​ൻ വൈ​കി​യ​തു​കാ​ര​ണം ജെ​സി​ബി, ഹി​റ്റാ​ച്ചി, ആം​ബു​ല​ൻ​സ് അ​ട​ക്ക​മു​ള്ള അ​ത്യാ​വ​ശ്യ സേ​വ​ന​ങ്ങ​ൾ ഉ​ച്ച​യോ​ടെ മാ​ത്ര​മാ​ണ് സ്ഥ​ല​ത്തെ​ത്തി​ക്കാ​നാ​യ​ത്.

ഇ​രു​ട്ടും മ​ഴ​യും അ​പ​ക​ട​ത്തി​ന്‍റെ തീ​വ്ര​ത കൂ​ട്ടി

സം​ഭ​വ​സ​മ​യ​ത്ത് തീ​വ്ര​മ​ഴ പെ​യ്ത​തും വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തു ക​ന​ത്ത ഇ​രു​ൾ നി​റ​ഞ്ഞ​തും സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് തൊ​ഴി​ലാ​ളി​ക​ൾ എ​ത്തു​ന്ന​തി​ന് ത​ട​സ​മാ​യി. ക​ന​ത്ത​മ​ഴ​യു​ടെ ശ​ബ്ദ​വും കാ​റ്റും നി​മി​ത്തം സ​മീ​പ​ത്തു​ള്ള ല​യ​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ സം​ഭ​വ​മ​റി​യാ​നും വൈ​കി. ഉ​റ​ങ്ങി​പ്പോ​യ​തു​കാ​ര​ണം പ​ല​രും പു​ല​ർ​ച്ചെ​യോ​ടെ മാ​ത്ര​മാ​ണ് അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​ത്.

മൂ​ന്നാ​റി​ൽ​നി​ന്നും 25 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പെ​ട്ടി​മു​ടി​യി​ൽ വാ​ഹ​ന​സൗ​ക​ര്യം കു​റ​ഞ്ഞ പ്ര​ദേ​ശ​മാ​ണ്. വ​നം വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ൾ​പ്പെ​ട്ട ഇ​ര​വി​കു​ളം നാ​ഷ​ണ​ൽ പാ​ർ​ക്കി​ന്‍റെ ഭാ​ഗ​മാ​യി​തി​നാ​ൽ പു​റ​ത്തു​നി​ന്നും അ​നു​മ​തി കൂ​ടാ​തെ എ​ത്തി​ക്കു​വാ​നും സാ​ധി​ക്കാ​ത്ത മേ​ഖ​ല​യാ​ണി​ത്. വീ​തി കു​റ​ഞ്ഞ റോ​ഡും ബ​ലം കു​റ​ഞ്ഞ പാ​ല​ങ്ങ​ളും ഉ​ള്ള​തു കാ​ര​ണം ജെ​സി​ബി, ഹി​ച്ചാ​റ്റി തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ൾ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി​ച്ച​ത്.

മൂ​ന്നാ​റി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​ന്ന പ്ര​ദേ​ശ​വും കൂ​ടി​യാ​ണ് രാ​ജ​മ​ല. സം​ഭ​വ​ദി​വ​സം 21 സെ​ന്‍റി​മീ​റ്റ​ർ മ​ഴ​യാ​ണ് രാ​ജ​മ​ല​യി​ൽ പെ​യ്തി​റ​ങ്ങി​യ​ത്. വാ​ർ​ത്താ​വി​നി​മ​യ സൗ​ക​ര്യ​ങ്ങ​ളും അ​ഭാ​വ​വ​വും പെ​ട്ടി​മു​ടി​യി​ലു​ണ്ട്. ഫോ​ണ്‍ ക​ണ​ക്ഷ​ൻ പോ​ലും ഇ​ല്ലാ​തി​രു​ന്ന രാ​ജ​മ​ല​യി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ത്ര​മാ​ണ് ബി​എ​സ്എ​ൻ​എ​ൽ ട​വ​ർ സ്ഥാ​പി​ച്ച​ത്.

പെ​രി​യ​വ​ര പാ​ലം ത​ക​ർ​ന്ന​ത് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി

ശ​ക്ത​മാ​യ മ​ഴ​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പെ​രി​യ​വ​ര താ​ൽ​ക്കാ​ലി​ക പാ​ലം ത​ക​ർ​ന്ന​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​യി. അ​ഗ്നി​ശ​മ​ന​സേ​നാ പോ​ലു​ള്ള അ​ടി​യ​ന്ത​ര വാ​ഹ​ന​ങ്ങ​ൾ​പോ​ലും അ​പ​ക​ട​സ്ഥ​ല​ത്തേ​ക്കു എ​ത്തി​ക്കാ​ൻ ക​ഴി​യാ​തെ​വ​ന്ന​ത് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി. ഗ​താ​ഗ​തം ദു​ർ​ഘ​ട​മാ​യ എ​സ്റ്റേ​റ്റു​പാ​ത​ക​ളി​ലൂ​ടെ​യാ​ണ് പോ​ലീ​സ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ മൂ​ന്നാ​റി​ലെ​ത്തി​ക്കു​ന്ന​തി​നും വ​ലി​യ പ്ര​യാ​സ​ങ്ങ​ൾ നേ​രി​ട്ടു.

മൂ​ന്നാ​റി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പെ​രി​യ​വ​ര​യി​ലെ​ത്തി​യ​ശേ​ഷം മ​റ്റു​വാ​ഹ​ന​ങ്ങ​ളി​ലാ​ണ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ​ത്. തെ​ര​ച്ചി​ലി​നി​ടെ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ പെ​രി​വ​ര​യി​ൽ എ​ത്തി​ച്ച് അ​വി​ടെ​നി​ന്നും മ​റ്റു വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റി​യാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ച്ച​ത്.

നി​ഗേ​ഷ് ഐ​സ​ക്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.