തൃ​ശൂ​രി​ൽ 33 പേ​ർ​ക്ക് കോ​വി​ഡ്; 60 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Friday, August 7, 2020 8:26 PM IST
തൃ​ശൂ​ർ: ജി​ല്ല​യി​ൽ 33 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 60 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 23 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1941 ആ​യി.

ജി​ല്ല​യി​ൽ 578 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1345 ആ​ണ്. ഇ​രി​ങ്ങാ​ല​ക്കു​ട ക്ല​സ്റ്റ​റി​ൽ നി​ന്ന് എ​ട്ട് പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ബാ​ധ​യു​ണ്ടാ​യി. ശ​ക്ത​ൻ ക്ല​സ്റ്റ​ർ 1, രാ​മ​പു​രം ക്ല​സ്റ്റ​ർ 1, കു​ന്നം​കു​ളം ക്ല​സ്റ്റ​ർ 1, കെ​എ​സ്ഇ ക്ല​സ്റ്റ​ർ 1, മ​റ്റ് സ​മ്പ​ർ​ക്കം വ​ഴി 7, ഉ​റ​വി​ട​മ​റി​യാ​ത്ത​വ​ർ 4 എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്പ​ർ​ക്ക​രോ​ഗ​ബാ​ധ​യു​ടെ ക​ണ​ക്ക്.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് തി​രി​ച്ചെ​ത്തി​യ​വ​ർ എ​ട്ടും വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ​വ​ർ ര​ണ്ടു​മാ​ണ്. രോ​ഗം ബാ​ധി​ച്ച​വ​രി​ൽ കൈ​പ്പ​റ​മ്പ് സ്വ​ദേ​ശി​നി​യാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യു​മു​ണ്ട്.

ആ​കെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന 11673 പേ​രി​ൽ 11045 പേ​ർ വീ​ടു​ക​ളി​ലും 628 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ്. കോ​വി​ഡ് സം​ശ​യി​ച്ച് 70 പേ​രെ​യാ​ണ് വെ​ള​ളി​യാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പു​തി​യ​താ​യി പ്ര​വേ​ശി​പ്പി​ച്ച​ത്. 591 പേ​രെ വെ​ള​ളി​യാ​ഴ്ച നി​രീ​ക്ഷ​ണ​ത്തി​ൽ പു​തി​യ​താ​യി ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.