ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ടം; പ്ര​ധാ​ന​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​യു​മാ​യി ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ച്ചു
Friday, August 7, 2020 9:49 PM IST
ന്യൂ​ഡ​ൽ​ഹി: ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ച്ചു. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ലാ ക​ല​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ സം​ഘ​വും ഐ ​ജി അ​ശോ​ക് യാ​ദ​വും എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ച്ചു.

പൈ​ല​റ്റ് അ​ട​ക്കം ചി​ല​ർ മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ടെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ത്ത വി​വ​രം ല​ഭ്യ​മാ​യി​ട്ടു​ണ്ട്. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​ർ​ക്ക് ചി​കി​ത്സ ന​ൽ​കാ​നും മ​റ്റെ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്താ​നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും പ്ര​ധാ​ന​മ​ന്ത്രി വാ​ഗ്ദാ​നം ചെ​യ്തു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.