ക​രി​പ്പൂ​ർ‌ വി​മാ​ന ദു​ര​ന്തം: പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും ദു​ഖം രേ​ഖ​പ്പെ​ടു​ത്തി
Friday, August 7, 2020 10:34 PM IST
ന്യൂ​ഡ​ൽ​ഹി: ക​രി​പ്പൂ​ർ‌ വി​മാ​ന ദു​ര​ന്ത​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും ദു​ഖം രേ​ഖ​പ്പെ​ടു​ത്തി. വി​മാ​നാ​പ​ക​ട വാ​ർ​ത്ത വേ​ദ​ന​പ്പി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​ർ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ആ​ശം​സി​ച്ചു.

നി​ല​വി​ലെ സ്ഥി​തി സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കാ​ൻ‌ അ​ധി​കൃ​ത​ർ സ്ഥ​ല​ത്തു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

വി​മാ​നം അ​പ​ക​ട​ത്തി​ൽ അ​മി​ത് ഷാ ​ദു​ഖം അ​റി​യി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് എ​ത്ര​യും വേ​ഗം എ​ത്താ​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹാ​യി​ക്കാ​നും എ​ൻ‌​ഡി‌​ആ​ർ‌​എ​ഫി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും ഷാ ​പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.