ക​രി​പ്പൂ​ർ വി​മാ​ന​ദു​ര​ന്തം: മ​ര​ണ​സം​ഖ്യ 19 ആ​യി
Saturday, August 8, 2020 3:24 AM IST
കോ​ഴി​ക്കോ​ട്" ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 19 ആ​യി ഉ​യ​ര്‍​ന്നു. മ​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ല​ഭ്യ​മാ​യി​ട്ടി​ല്ല. പൈ​ല​റ്റും സ​ഹ​പൈ​ല​റ്റും അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചി​ട്ടു​ണ്ട്. നാ​ല്‍​പ​തോ​ളം പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രി​ൽ 15 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ദു​ബാ​യി​ൽ നി​ന്നു ക​രി​പ്പൂ​രി​ലെ​ത്തി​യ എ​യ​ർ​ഇ​ന്ത്യാ എ​ക്സ്പ്ര​സ് വി​മാ​ന​മാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വി​മാ​ന​ത്തി​ൽ 174 മു​തി​ർ​ന്ന യാ​ത്ര​ക്കാ​രും 10 കു​ട്ടി​ക​ളും ര​ണ്ട് പൈ​ല​റ്റ് മാ​രും നാ​ല് കാ​ബി​ൻ ക്രൂ​മാ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മു​ഴു​വ​ൻ വേ​ഗ​ത​യി​ൽ റ​ൺ​വേ​യി​ൽ ഇ​റ​ങ്ങി​യ വി​മാ​നം തെ​ന്നി 35 അ​ടി താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞാ​യി​രു​ന്നു ദു​ര​ന്തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.