ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ടം; ദു:​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
Saturday, August 8, 2020 9:07 AM IST
ന്യൂ​ഡ​ൽ​ഹി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉ​ണ്ടാ​യ വി​മാ​നാ​പ​ക​ട​ത്തി​ൽ അ​തി​യാ​യ ദു:​ഖം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ട്വീ​റ്റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

കോ​ഴി​ക്കോ​ട് ന​ട​ന്ന വി​മാ​നാ​പ​ക​ടം അ​തി​യാ​യ ദു:​ഖ​മു​ള​വാ​ക്കു​ന്നു. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദു:​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​രി​ക്കേ​റ്റ​വ​ർ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ. കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്. എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കി അ​ധി​കൃ​ത​ർ അ​പ​ക​ട​സ്ഥ​ല​ത്തു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.