കേ​ന്ദ്ര​മ​ന്ത്രി, ഗ​വ​ർ​ണ​ർ, മു​ഖ്യ​മ​ന്ത്രി, മ​ന്ത്രി​മാ​ർ തു​ട​ങ്ങി ഉ​ന്ന​ത​ർ ക​രി​പ്പൂ​രി​ലേ​ക്ക്
Saturday, August 8, 2020 9:29 AM IST
തി​രു​വ​ന​ന്ത​പു​രം: വി​മാ​നാ​പ​ക​ടം ഉ​ണ്ടാ​യ ക​രി​പ്പൂ​രി​ലേ​ക്ക് കേ​ന്ദ്ര വ്യോ​മ​യാ​ന​മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി, ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തു​ട​ങ്ങി​യ ഉ​ന്ന​ത​ർ എ​ത്തു​ന്നു. ക​രി​പ്പൂ​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ നേ​രി​ട്ട് വി​ല​യി​രു​ത്താ​നാ​ണ് ഉ​ന്ന​ത​സം​ഘം ക​രി​പ്പൂ​രി​ലെ​ത്തു​ന്ന​ത്.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ൻ, കെ.​കെ. ശൈ​ല​ജ, രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, എ.​കെ. ശ​ശീ​ന്ദ്ര​ൻ, ടി.​പി. രാ​മ​കൃ​ഷ്ണ​ൻ, ചീ​ഫ് സെ​ക്ര​ട്ട​റി വി​ശ്വാ​സ് മേ​ത്ത, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ തു​ട​ങ്ങി​യ​വ​ർ രാ​വി​ലെ പ​ത്തോ​ടെ എ​യ​ർ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ക​രി​പ്പൂ​രി​ൽ എ​ത്തും.

കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി​യും പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് ക​രി​പ്പൂ​രി​ലെ​ത്തു​ന്ന​ത്. നേ​ര​ത്തെ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ക​രി​പ്പൂ​രി​ലെ​ത്തി​യി​രു​ന്നു. മ​ന്ത്രി കെ.​ടി. ജ​ലി​ലും സ്ഥ​ല​ത്ത് കാ​ന്പ് ചെ​യ്യു​ന്നു​ണ്ട്.

ദു​ബാ​യി​ല്‍ നി​ന്നു വ​ന്ന എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​നം വെ​ള്ളി​യാ​ഴ്ച രാ​ത്രി 7:35 ന് ​റ​ണ്‍​വേ​യി​ല്‍ നി​ന്നു തെ​ന്നി മാ​റി 35 അ​ടി താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. വി​മാ​നം ര​ണ്ടാ​യി പി​ള​ർ​ന്ന് മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. അ​പ​ക​ട​ത്തി​ൽ പൈ​ല​റ്റു​മാ​ർ ഉ​ൾ​പ്പെ​ടെ 19 പേ​രാ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.