രാ​ജ​മ​ല​യി​ൽ തെ​ര​ച്ചി​ൽ വീ​ണ്ടും ആ​രം​ഭി​ച്ചു
Saturday, August 8, 2020 9:50 AM IST
മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ പെ​ട്ടി​മു​ടി​യി​ലെ തേ​യി​ല​ത്തോ​ട്ട​ത്തി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ഉ​രു​ൾ​പൊ​ട്ട​ലി​ൽ 30 കു​ടും​ബ​ങ്ങ​ളാ​ണ് ഒ​ലി​ച്ചു​പോ​യ​ത്. വെ​ള്ളി​യാ​ഴ്ച 17 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. നാ​ലു ല​യ​ങ്ങ​ളി​​ലാ​യി 78 പേ​രാ​ണ് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്. 12 പേ​ർ ര​ക്ഷ​പ്പെ​ട്ടു.

തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ക​ന്പ​നി നി​ർ​മി​ച്ചു​ന​ൽ​കി​യ ലേ​ബ​ർ ക്ല​ബ്, കാ​ന്‍റീ​ൻ, നാ​ലു ല​യ​ങ്ങ​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യി മ​ണ്ണി​ന​ടി​യി​ലാ​യി. എ​സ്റ്റേ​റ്റ് ല​യ​ങ്ങ​ൾ സ്ഥി​തി​ചെ​യ്തി​രു​ന്ന കു​ന്നി​ൻ​മു​ക​ളി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി 10.50-ഓ​ടെ​യാ​യി​രു​ന്നു ഉ​രു​ൾ പൊ​ട്ടി​യൊ​ഴു​കി​യ​ത്. ഒ​രു കി​ലോ​മീ​റ്റ​റോ​ളം കൂ​റ്റ​ൻ പാ​റ​ക​ളും മ​ണ്ണും നി​ര​ങ്ങി​യി​റ​ങ്ങി. ല​യ​ങ്ങ​ളും മ​റ്റു​മു​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്ത് പാ​റ​ക്കെ​ട്ടു​ക​ളും മ​ണ്ണും നി​റ​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.