രാ​ജ​മ​ല ദു​ര​ന്തം: അ​ഞ്ച് മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ത്തി
Saturday, August 8, 2020 11:06 AM IST
മൂ​ന്നാ​ർ: മൂ​ന്നാ​ർ രാ​ജ​മ​ല​യി​ൽ പെ​ട്ടി​മു​ടി​യി​ൽ ഉ​രു​ൾ​പൊ​ട്ടി കാ​ണാ​താ​യ അ​ഞ്ച് പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ത്തി. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.

ഇ​തോ​ടെ പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 22 ആ​യി. 12 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. നാ​ലു ല​യ​ങ്ങ​ളി​ലെ 30 കു​ടും​ബ​ങ്ങ​ളി​ലാ​യി 78 പേ​രാ​ണ് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്.

തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ക​ണ്ണ​ൻ​ദേ​വ​ൻ ക​ന്പ​നി നി​ർ​മി​ച്ചു​ന​ൽ​കി​യ ലേ​ബ​ർ ക്ല​ബ്, കാ​ന്‍റീ​ൻ, നാ​ലു ല​യ​ങ്ങ​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യി മ​ണ്ണി​ന​ടി​യി​ലാ​യി. എ​സ്റ്റേ​റ്റ് ല​യ​ങ്ങ​ൾ സ്ഥി​തി​ചെ​യ്തി​രു​ന്ന കു​ന്നി​ൻ​മു​ക​ളി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി 10.50-ഓ​ടെ​യാ​യി​രു​ന്നു ഉ​രു​ൾ പൊ​ട്ടി​യൊ​ഴു​കി​യ​ത്. ഒ​രു കി​ലോ​മീ​റ്റ​റോ​ളം കൂ​റ്റ​ൻ പാ​റ​ക​ളും മ​ണ്ണും നി​ര​ങ്ങി​യി​റ​ങ്ങി. ല​യ​ങ്ങ​ളും മ​റ്റു​മു​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്ത് പാ​റ​ക്കെ​ട്ടു​ക​ളും മ​ണ്ണും നി​റ​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.