കേ​ര​ള​ത്തി​ൽ ബു​ധ​നാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത
Saturday, August 8, 2020 3:23 PM IST
തി​രു​വ​ന​ന്ത​പു​രം: ബു​ധ​നാ​ഴ്ച​വ​രെ കേ​ര​ള​ത്തി​ലും മാ​ഹി​യി​ലും ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ന് ശേ​ഷം മ​ഴ​യു​ടെ ശ​ക്തി​കു​റ​യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

അ​തേ​സ​മ​യം ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദ്ദം ശ​ക്തി​പ്പെ​ടു​ന്ന​തോ​ടെ ഞാ​യ​റാ​ഴ്ച മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ മ​ധ്യ​ഇ​ന്ത്യ​യി​ലും വ​ട​ക്കേ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ൽ മ​ഴ​യു​ടെ ശ​ക്തി ഇ​ന്ന് കു​റ​ഞ്ഞി​ട്ടു​ണ്ട്. രാ​വി​ലെ മു​ത​ൽ പ​ല​യി​ട​ത്തും ഒ​റ്റ​പ്പെ​ട്ട മ​ഴ മാ​ത്ര​മാ​ണ് പെ​യ്യു​ന്ന​ത്. ഇ​തോ​ടെ ജ​ലാ​ശ​യ​ങ്ങ​ളി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്നു. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ടു​ക്കി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ന്ന് മ​ഴ കു​റ​വാ​യ​ത് ആ​ശ്വാ​സം ന​ൽ​കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.