സം​സ്ഥാ​ന​ത്ത് അ​ഞ്ച് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്
Saturday, August 8, 2020 3:36 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ അ​ഞ്ച് ജി​ല്ല​ക​ളി​ൽ ഇ​ന്ന് റെ​ഡ് അ​ല​ർ​ട്ട്. ക​ണ്ണൂ​ർ, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. കേ​ര​ള​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും അ​തി​തീ​വ്ര മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ളോ​ടും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളോ​ടും ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ, താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്കം എ​ന്നി​വ മു​ന്നി​ൽ ക​ണ്ട് കൊ​ണ്ടു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്താ​നും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്കാ​നും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഇ​ടു​ക്കി, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഞാ​യ​റാ​ഴ്ച റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച ജി​ല്ല​ക​ൾ:

2020 ഓ​ഗ​സ്റ്റ് 8 : പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ , കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കാ​സ​ർ​ഗോ​ഡ്.

2020 ഓ​ഗ​സ്റ്റ് 9 : കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്.

2020 ഓ​ഗ​സ്റ്റ് 10 : മ​ല​പ്പു​റം, ക​ണ്ണൂ​ർ

യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച ജി​ല്ല​ക​ൾ

2020 ഓ​ഗ​സ്റ്റ് 8 : തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം.

2020 ഓ​ഗ​സ്റ്റ് 9 : ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്.

2020 ഓ​ഗ​സ്റ്റ് 10 : ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ്.

2020 ഓ​ഗ​സ്റ്റ് 11 : കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.