കളിയല്ല കൊറോണ; ലോക്ക്ഡൗൺ‌ ലംഘനത്തിന് അറസ്റ്റിലായത് 1107 പേർ
Saturday, August 8, 2020 9:06 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ഇ​ന്ന് 1526 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. 1107 പേ​ർ അ​റ​സ്റ്റി​ലാ​യി. 191 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.

മാ​സ്ക് ധ​രി​ക്കാ​ത്ത 6128 സം​ഭ​വ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് ഇ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ച​തി​ന് 11 കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

കോ​വി​ഡ് രോ​ഗി​ക​ളും വ്യാ​പ​ന​വും കൂ​ടു​ത​ലു​ള്ള ത​ല​സ്ഥാ​നം ത​ന്നെ​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​തി​ലും മു​ന്നി​ൽ​നി​ൽ​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ൽ 32 കേ​സു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ എ​ടു​ത്ത​ത്. 13 പേ​ർ അ​റ​സ്റ്റി​ലാ​കു​ക​യും 10 വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം റൂ​റ​ലി​ൽ 700 കേ​സു​ക​ളാ​ണ് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 511 പേ​ർ അ​റ​സ്റ്റി​ലാ​യി 49 വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.