ക​ന​ത്ത മ​ഴ; ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി
Saturday, August 8, 2020 9:12 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ​ തു​ട​ർ​ന്നു കൊ​ങ്ക​ണ്‍ വ​ഴി​യു​ള്ള ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇതോടെ ഇ​തു​വ​ഴി​യു​ള്ള നാ​ലു ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​- സ​തേ​ണ്‍ റെ​യി​ൽ​വേ അ​റി​യി​ച്ചു. ഞായറാഴ്ച മു​ത​ൽ ഈ ​മാ​സം 20 വ​രെ​യു​ള്ള ട്രെ​യി​ൻ സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.

റ​ദ്ദാ​ക്കി​യ​ ട്രെയിനുകൾ

തി​രു​വ​ന​ന്ത​പു​രം-​ലോ​ക​മാ​ന്യ​തി​ല​ക് സ്പെ​ഷ​ൽ ട്രെ​യി​ൻ, ലോ​ക​മാ​ന്യ​തി​ല​ക്-​തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ൽ ട്രെ​യി​ൻ, ന്യൂ​ഡ​ൽ​ഹി-​തി​രു​വ​ന​ന്ത​പു​രം , തി​രു​വ​ന​ന്ത​പു​രം-​ന്യൂ​ഡ​ൽ​ഹി രാ​ജ​ധാ​നി സൂ​പ്പ​ർ​ഫാ​സ്റ്റ് സ്പെ​ഷ​ൾ ട്രെ​യി​ൻ

വ​ഴി​തി​രി​ച്ചു​വി​ടു​ന്നവ

എ​റ​ണാ​കു​ള​ത്തു നി​ന്നും നി​സാ​മു​ദ്ദീ​നി​ലേ​ക്കു പോ​കു​ന്ന എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ൻ ഡെ​യ്ലി സൂ​പ്പ​ർ​ഫാ​സ്റ്റ് സ്പെ​ഷ​ൽ ട്രെ​യി​ൻ, നി​സാ​മു​ദ്ദീ​നി​ൽ നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്കു വ​രു​ന്ന ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ൻ എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ തു​ര​ന്തോ വീ​ക്ക്‌ലി സ്പെ​ഷ​ൽ ട്രെ​യി​ൻ
ഈ ട്ര​യി​നു​ക​ളു​ടെ ഇ​രു​ദി​ശ​യി​ലേ​ക്കു​മു​ള്ള സ​ർ​വീ​സും വ​ഴി​തി​രി​ച്ചു​വി​ടും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.