സോറി സാറി; ചാമ്പ്യൻസ് ലീഗ് തോൽവിക്ക് പിന്നാലെ പരിശീലകനെ പുറത്താക്കി യു​വ​ന്‍റ​സ്
Saturday, August 8, 2020 9:57 PM IST
ടൂ​റി​ൻ: സ്വ​ന്തം ത​ട്ട​ക​മാ​യ ടു​റി​നി​ൽ ലി​യോ​ണി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട് ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ​നി​ന്നും പു​റ​ത്താ​യ​തോ​ടെ യു​വ​ന്‍റ​സ് മാ​നേ​ജ​ർ മൗ​റീ​സി​യോ സാ​റി​യു​ടെ പ​ണി​പോ​യി. തോ​ൽ​വി​ക്കു പി​ന്നാ​ലെ സാ​റി​യെ മാ​നേ​ജ​ർ സ്ഥാ​ന​ത്തു​നി​ന്ന് ക്ല​ബ് നീ​ക്കി.

തു​ട​ർ​ച്ച​യാ​യ ഒ​ന്പ​താം സീ​രി എ ​കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത് മാ​ത്ര​മാ​ണ് സാ​റി​യു​ടെ കീ​ഴി​ൽ യു​വ​ന്‍റ​സി​ന്‍റെ ഏ​ക നേ​ട്ടം. കോ​പ്പ ഇ​റ്റാ​ലി​യ​യി​ൽ നാ​പ്പോ​ളി​യോ​ടും സൂ​പ്പ​ർ​കോ​പ്പ ഇ​റ്റാ​ലി​യാ​ന​യി​ൽ ലാ​സി​യോ​യോ​ടും യു​വെ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

ക​ഴി​ഞ്ഞ തവണ ചാമ്പ്യൻസ് ലീഗ് ക്വാ​ർ​ട്ട​റി​ൽ അ​യാ​ക്സി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടാ​യി​രു​ന്നു യു​വെ​യു​ടെ പു​റ​ത്താ​ക​ൽ. 1995-96 സീ​സ​ണി​നു​ശേ​ഷം ചാ​ന്പ്യ​ൻ​സ് ലീ​ഗ് കി​രീ​ട​ത്തി​ൽ യു​വെ​യ്ക്ക് മു​ത്ത​മി​ടാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.