രാ​ജ​മ​ല ദു​ര​ന്തം: പ​ത്ത് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്
Sunday, August 9, 2020 10:14 AM IST
മൂ​ന്നാ​ര്‍: രാ​ജ​മ​ല പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കും പ​ത്ത് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ക​രി​പ്പൂ​ര്‍ ദു​ര​ന്ത​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് പ​ത്ത് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വി​ടെ​യും പ​ത്ത് ല​ക്ഷം രൂ​പ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ​മ​ല സ​ന്ദ​ര്‍​ശ​ന​ത്തി​ന് പു​റ​പ്പെ​ടും മു​മ്പ് മൂ​ന്നാ​റി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

ക​രി​പ്പൂ​ര്‍ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം മു​ഖ്യ​മ​ന്ത്രി രാ​ജ​മ​ല സ​ന്ദ​ര്‍​ശി​ക്കും എ​ന്നാ​ണ് ക​രു​തി​യ​ത്. അ​ദ്ദേ​ഹം പ​ക്ഷേ ഇ​വി​ടേ​ക്ക് വ​ന്നി​ല്ല. വ​രേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​രി​പ്പൂ​ര്‍ ദു​ര​ന്ത​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് പ​ത്ത് ല​ക്ഷം രൂ​പ​യാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ന്‍​ഷ്വ​റ​ന്‍​സ് അ​ട​ക്കം അ​വ​ര്‍​ക്ക് ഇ​നി​യും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കും. എ​ത്ര സ​ഹാ​യം ല​ഭി​ച്ചാ​ലും മ​തി​യാ​കി​ല്ല. പ​ണം ല​ഭി​ച്ച​തു​കൊ​ണ്ട് ഒ​രു ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​തി​ന് പ​ക​ര​മാ​കു​ന്നി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.