ചാമ്പ്യൻസ് ലീഗിലും ആശങ്ക; രണ്ടു അത്‌ലറ്റിക്കോ മാഡ്രിഡ് ടീമംഗങ്ങൾക്ക് കോവിഡ്
Monday, August 10, 2020 8:16 AM IST
ലി​സ്ബ​ൺ: ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ക​ളി​ക്കാ​ൻ ലി​സ്ബ​ണി​ലേ​ക്ക് പോ​കാ​നി​രു​ന്ന അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് ടീ​മി​ലെ ര​ണ്ടു പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​രു​വ​രും ഇ​പ്പോ​ൾ ഹോം ​ക്വാ​റ​ന്‍റൈ​നി​ലാ​ണെ​ന്നും ക്ല​ബ്ബ് പു​റ​ത്ത് വി​ട്ട ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. രോ​ഗ​ബാ​ധി​ത​ർ ക​ളി​ക്കാ​രാ​ണോ സ്റ്റാ​ഫം​ഗ​ങ്ങ​ളാ​ണോ എ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

ഓ​ഗ​സ്റ്റ് 13ന് ​പി​എ​സ്ജി-​അ​റ്റ്ലാന്‍റ മ​ത്സ​ര​ത്തോ​ടെ​യാ​ണ് ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ങ്ങ​ൾ ആ​രം​ഭി​ക്കു​ക. ജ​ർ​മ്മ​ൻ ക്ല​ബ്ബാ​യ ആ​ർ​ബി ലെ​പ്സി​ഗാ​ണ് ക്വാ​ർ​ട്ട​റി​ൽ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന്‍റെ എ​തി​രാ​ളി​ക​ൾ. അ​പ്ര​തീ​ക്ഷി​ത​മാ​യ ഈ ​കൊ​റോ​ണ ബാ​ധ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ടൂ​ർ​ണ​മെ​ന്റി​ൻ ന​ട​ത്തി​പ്പി​നെ കു​റി​ച്ച് ആ​ശ​ങ്ക​ക​ൾ ഏ​റു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.