ക​ണ​ക്കു തീ​ർ​ക്കു​ക​യാ​യി​രു​ന്നോ? കാ​ല​വ​ർ​ഷം ഒ​രാ​ഴ്ച കൊ​ണ്ട് നി​ക​ത്തി​യ​ത് 22 ശ​ത​മാ​നം മ​ഴ​ക്കു​റ​വ്
Monday, August 10, 2020 9:09 AM IST
തി​രു​വ​ന​ന്ത​പു​രം: പെ​യ്യാ​ൻ ബാ​ക്കി​നി​ർ​ത്തി​യ​ത് ഒ​രാ​ഴ്ച​കൊ​ണ്ട് പെ​യ്തു തീ​ർ​ത്തു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​കൊ​ണ്ട് കാ​ല​വ​ർ​ഷം നി​ക​ത്തി​യ​ത് 22 ശ​ത​മാ​നം മ​ഴ​ക്കു​റ​വ്. നാ​ട് പ്ര​ള​യ​ഭീ​തി​യി​ലാ​ണ്ട​പ്പോ​ൾ ക​ണ​ക്കു തീ​ർ​ക്കു​ക​യാ​യി​രു​ന്നു കാ​ല​വ​ർ​ഷം.

ഓ​ഗ​സ്റ്റ് ഒ​ന്നി​ന് 22 ശ​ത​മാ​നം മ​ഴ​ക്കു​റ​വി​ലാ​യി​രു​ന്ന കേ​ര​ള​ത്തി​ൽ ഒ​രാ​ഴ്ച കൊ​ണ്ട് പെ​യ്ത​ത് ശ​രാ​ശ​രി 411.6 മി​ല്ലീ​മീ​റ്റ​ർ മ​ഴ. ഇ​തോ​ടെ കാ​ല​വ​ർ​ഷ​ത്തി​ലെ മ​ഴ​ക്കു​റ​വ് ഒ​രു ശ​ത​മാ​ന​മാ​യി ചു​രു​ങ്ങു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ഒ​ന്നി​ന് കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ​ക്കു​റ​വു​ണ്ടാ​യി​രു​ന്ന ജി​ല്ല​യാ​ണ് ഇ​ടു​ക്കി. 43 ശ​ത​മാ​നം മ​ഴ​ക്കു​റ​വാ​ണ് ഇ​വി​ടെ അ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​ത്തി​ന്‍റെ ഇ​ന്ന​ലെ വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ടു​ക്കി​യി​ലെ മ​ഴ​ക്കു​റ​വ് 12 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.

57 ശ​ത​മാ​നം മ​ഴ​ക്കു​റ​വി​ലാ​യി​രു​ന്ന വ​യ​നാ​ട് ജി​ല്ല​യി​ൽ ഇ​പ്പോ​ൾ 26 ശ​ത​മാ​ന​മാ​ണ് മ​ഴ​ക്കു​റ​വ്. തൃ​ശൂ​രി​ലെ മ​ഴ​ക്കു​റ​വ് 37 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 21 ശ​ത​മാ​ന​മാ​യും പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 27 ശ​ത​മാ​ന​ത്തി​ൽ നി​ന്നും ഒ​രു ശ​ത​മാ​നം അ​ധി​ക​മ​ഴ​യി​ലേ​ക്കും മ​ഴ​ക്ക​ണ​ക്കു​ക​ൾ മു​ന്നേ​റി.

ഇ​തി​നു പു​റ​മെ ആ​ല​പ്പു​ഴ, മ​ല​പ്പു​റം ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ലെ​ല്ലാം ക​ണ​ക്കു തീ​ർ​ത്ത് പെ​യ്ത് കാ​ല​വ​ർ​ഷം ശ​രാ​ശ​രി തി​ക​യ്ക്കു​ക​യും ചെ​യ്തു. കാ​ല​വ​ർ​ഷ​ത്തി​ൽ ഇ​ന്ന​ലെ വ​രെ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ പെ​യ്ത​ത് കോ​ട്ട​യം ജി​ല്ല​യി​ലാ​ണ്, 24 ശ​ത​മാ​നം അ​ധി​ക മ​ഴ. 22 ശ​ത​മാ​നം അ​ധി​ക​മ​ഴ പെ​യ്ത കോ​ഴി​ക്കോ​ട് ജി​ല്ല​യാ​ണ് തൊ​ട്ടു​പി​ന്നി​ൽ.

എ​ന്നാ​ൽ മ​ഴ​ക്കു​റ​വ് നി​ക​ത്തി തി​മി​ർ​ത്തു പെ​യ്യു​ന്ന കാ​ല​വ​ർ​ഷ​ത്തി​ൽ ദു​രി​ത​ക്ക​ണ​ക്കു​ക​ൾ പെ​രു​കു​ക​യാ​ണ്. ഇ​ടു​ക്കി ജി​ല്ല​യി​ൽ മ​ണ്ണി​ടി​ച്ചും മ​ല​യി​ടി​ച്ചും മ​ഴ​ക്ക​ലി തു​ട​രു​ന്പോ​ൾ നി​ര​വ​ധി ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞു.

ജൂ​ണ്‍ ഒ​ന്നി​ന് ആ​രം​ഭി​ച്ച കാ​ല​വ​ർ​ഷ​ത്തിന്‍റെ ഇന്നലെവരെയുള്ള മ​ഴ​ക്ക​ണ​ക്ക്- ജി​ല്ല-​പെ​യ്ത മ​ഴ(​പെ​യ്യേ​ണ്ട മ​ഴ) എ​ന്ന ക്ര​മ​ത്തി​ൽ

കാ​സ​ർ​ഗോ​ഡ്-2365(2277)
ക​ണ്ണൂ​ർ-2361.6(2043.9)
കോ​ഴി​ക്കോ​ട്-2396.9(1971.4)
വ​യ​നാ​ട്-1436.2(1945.5)
മ​ല​പ്പു​റം-1291.4(1518.9)
പാ​ല​ക്കാ​ട്-1149.2(1133)
തൃ​ശൂ​ർ-1316.7(1667.1)
എ​റ​ണാ​കു​ളം-1536.5(1475.2)
ഇ​ടു​ക്കി-1645.5(1873.8)
കോ​ട്ട​യം-1667.7(1344.4)
പ​ത്ത​നം​തി​ട്ട-1154(1136)
ആ​ല​പ്പു​ഴ-1130(1206.5)
കൊ​ല്ലം-901(885.7)
തി​രു​വ​ന​ന്ത​പു​രം-681.1(589.8)


ഓ​ഗ​സ്റ്റ് ഒ​ന്നു വ​രെ പെ​യ്ത മ​ഴ​യും(​പെ​യ്യേ​ണ്ടി​യി​രു​ന്ന മ​ഴ) മി​ല്ലീ​മീ​റ്റ​റി​ൽ

കാ​സ​ർ​ഗോ​ഡ്-1984(2070.3)
ക​ണ്ണൂ​ർ-1901(1870.7)
കോ​ഴി​ക്കോ​ട്-1930.3(1815.8)
വ​യ​നാ​ട്-750.5(1747.1)
മ​ല​പ്പു​റം-945.3(1397.4)
പാ​ല​ക്കാ​ട്-757.8(1035.8)
തൃ​ശൂ​ർ-964.3(1533.5)
എ​റ​ണാ​കു​ളം-1097.7(1358.7)
ഇ​ടു​ക്കി-958.5(1694.6)
കോ​ട്ട​യം-1243.1(1241.7)
പ​ത്ത​നം​തി​ട്ട-946.8(1046.7)
ആ​ല​പ്പു​ഴ-864(1118)
കൊ​ല്ലം-624(820.9)
തി​രു​വ​ന​ന്ത​പു​രം-517.2(553.4)

ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ പെ​യ്ത പ്ര​ദേ​ശ​ങ്ങ​ൾ, പെ​യ്ത മ​ഴ(​മി​ല്ലീ​മീ​റ്റ​റി​ൽ)

ഓ​ഗ​സ്റ്റ് ഒ​ന്ന്: ത​ളി​പ്പ​റ​ന്പ്-85.4
ഓ​ഗ​സ്റ്റ് ര​ണ്ട്: ത​ല​ശേ​രി-87
ഓ​ഗ​സ്റ്റ് മൂ​ന്ന്: വ​ട​ക​ര-156.9
ഓ​ഗ​സ്റ്റ് നാ​ല്: പീ​രു​മേ​ട്-140
ഓ​ഗ​സ്റ്റ് അ​ഞ്ച്: മാ​ന​ന്ത​വാ​ടി-152
ഓ​ഗ​സ്റ്റ് ആ​റ്: മാ​ന​ന്ത​വാ​ടി-186
ഓ​ഗ​സ്റ്റ് ഏ​ഴ്: പീ​രു​മേ​ട്-261
ഓ​ഗ​സ്റ്റ് എ​ട്ട്: വ​ട​ക​ര-327
ഓ​ഗ​സ്റ്റ് ഒ​ൻ​പ​ത്: ക​ണ്ണൂ​ർ-164.1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.