രാ​ജ്യ​ത്ത് ഒ​റ്റ ദി​വ​സം അ​ര​ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ്; 1,007 മ​ര​ണ​ങ്ങ​ൾ
Monday, August 10, 2020 11:12 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം രാ​ജ്യ​ത്ത് അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 62,064 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 1,007 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 22 ല​ക്ഷം ക​ട​ന്നു. ഇ​തു​വ​രെ 22,15,075 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​ത്. നി​ല​വി​ൽ 6,34,945 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

ആ​കെ കോ​വി​ഡ് മ​ര​ണം അ​ര​ല​ക്ഷ​ത്തോ​ട് അ​ടു​ക്കു​ക​യാ​ണ്. 44,386 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.