പെ​രി​ന്ത​ല്‍​മ​ണ്ണ ബെ​വ്‌​കോ ഔ​ട്ട്‌​ലെ​റ്റി​ലെ 11 പേ​ര്‍​ക്ക് കോ​വി​ഡ്
Monday, August 10, 2020 3:45 PM IST
മ​ല​പ്പു​റം: പെ​രി​ന്ത​ല്‍​മ​ണ്ണ ബെ​വ്‌​കോ ഔ​ട്ട്‌​ലെ​റ്റി​ലെ 11 പേ​ര്‍​ക്ക് കോ​വി​ഡ്. നേ​ര​ത്തെ ഇ​വി​ട​ത്തെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന​വ​ര്‍​ക്കാ​ണ് ഇ​പ്പോ​ള്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ജൂ​ലൈ 23 മു​ത​ൽ 30 വ​രെ മ​ദ്യ​ഷോ​പ്പി​ൽ എ​ത്തി​യ​വ​ർ ക്വാ​റ​ന്‍റൈ​നി​ൽ പോ​ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു.

സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ര്‍​ന്ന് ഔ​ട്ട്‌​ലെ​റ്റും പ​രി​സ​ര​ങ്ങ​ളും അ​ണു​മു​ക്ത​മാ​ക്കി​യി​രു​ന്നു. നി​ല​വി​ല്‍ മ​റ്റ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ നി​ന്നു​ള്ള അ​ഞ്ച് ജീ​വ​ന​ക്കാ​രെ ഇ​വി​ടേ​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കു​ന്ന​തി​ന്‍റെ ത​ലേ​ന്ന് അ​ങ്ങാ​ടി​പ്പു​റ​ത്തെ ഡി​പ്പോ​യി​ലും ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​വി​ടെ​യു​ള്ള മൂ​ന്ന് പേ​രോ​ടും ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.