അ​രു​വി​ത്തു​റ​യി​ൽ കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു; തൊ​ഴി​ലാ​ളി ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്
Monday, August 10, 2020 6:35 PM IST
കോ​ട്ട​യം: ഈ​രാ​റ്റു​പേ​ട്ട​യി​ൽ വീ​ണ്ടും കി​ണ​ർ ഇ​ടി​ഞ്ഞു താ​ണു. കി​ണ​ർ വൃ​ത്തി​യാ​ക്കി മി​നി​ട്ടു​ക​ൾ​ക്ക​ക​മാ​ണ് സം​ഭ​വം. അ​രു​വി​ത്തു​റ കോ​ള​ജ് പ​ടി​ക്ക​ൽ ചാ​ലി​ൽ അ​ജി​ത്തി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റാ​ണ് ഇ​ടി​ഞ്ഞു​താ​ണ​ത്.

കി​ണ​ർ വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യ ആ​ൾ പു​റ​ത്തെ​ത്തി നി​മി​ഷ​ങ്ങ​ൾ​ക്ക​ക​മാ​ണ് ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​വും ഈ​രാ​റ്റു​പേ​ട്ട പൂ​ഞ്ഞാ​ർ മേ​ഖ​ല​ക​ളി​ൽ കി​ണ​ർ ഇ​ടി​ഞ്ഞു താ​ണ സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം, മേ​ഖ​ല​യി​ൽ കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴു​ന്ന​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ വിദഗ്ധർ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.