ചെ​ന്നി​ത്ത​ല വി​മ​ർ​ശി​ക്കു​ന്ന​ത് പ​ഴ​യ മു​ഖ്യ​മ​ന്ത്രി​യേ​യോ.. ചോ​ദ്യ​വു​മാ​യി മു​ഖ്യ​മ​ന്ത്രി
Monday, August 10, 2020 8:26 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​ഴ​യ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ കൂ​ടി ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്നു​ണ്ടോ എ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ലെ വി​ദേ​ശ സ​ഹാ​യ​ത്തി​നു ക​മ്മീ​ഷ​ൻ കൈ​പ്പ​റ്റി​യ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ന്ന​യി​ച്ച ആ​ക്ഷേ​പ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി ഇ​ങ്ങ​നെ പ്ര​തി​ക​രി​ച്ച​ത്.

മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​ർ​എ​സ്എ​സു​കാ​ർ​ക്കെ​തി​രാ​യ കേ​സ് പി​ൻ​വ​ലി​ച്ച​ത് ത​ന്‍റെ വ​കു​പ്പ​ല്ല എ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​യു​ന്ന​ത്. മു​ൻ​മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി എ​ന്ന വാ​ക്കി​നോ​ടാ​ണ് പ്ര​ശ്നം എ​ന്നു തോ​ന്നു​ന്നു. ത​ന്നെ ചാ​രി അ​വി​ട​ത്തെ പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ക്കേ​ണ്ട​തു​ണ്ടോ എ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.

കോ​വി​ഡ് കാ​ല​ത്ത് പ്ര​തി​പ​ക്ഷ​നേ​താ​വ് നി​ര​വ​ധി​യാ​യ വി​ഷ​യ​ങ്ങ​ളി​ൽ വ​സ്തു​താ​വി​രു​ദ്ധ​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ത​നി​ക്കും സ​ർ​ക്കാ​രി​നു​മെ​തി​രേ ഉ​ന്ന​യി​ച്ചു. തു​ട​ർ​ച്ച​യാ​യി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്പോ​ൾ വ​സ്തു​ത​ക​ൾ തു​റ​ന്നു കാ​ട്ടാ​ൻ സ​ർ​ക്കാ​രി​നു ബാ​ധ്യ​ത​യു​ണ്ട്. അ​തു കൊ​ണ്ടാ​ണ് പ​ത്ര​സ​മ്മേ​ള​ന​ങ്ങ​ളി​ൽ ഇ​ക്കാ​ര്യ​ങ്ങ​ളേ​ക്കു​റി​ച്ചു പ​റ​യാ​ൻ താ​ൻ നി​ർ​ബ​ന്ധി​ത​നാ​യ​തെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.