മു​ലാ​യം സിം​ഗ് യാ​ദ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി
Tuesday, August 11, 2020 5:13 AM IST
ല​ക്നോ: ല​ക്നോ​വി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സ​മ​ജ്‌വാ​ദി പാ​ർ​ട്ടി നേ​താ​വ് മു​ലാ​യം സിം​ഗ് യാ​ദ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി. മൂ​ത്രാ​ശ​യ​ത്തി​ലു​ണ്ടാ​യ അ​ണു​ബാ​ധ​യെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് മു​ലാ​യം സിം​ഗി​നെ മെ​ദാ​ന്ത ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​യാ​യ മു​ലാ​യം സിം​ഗി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് മെ​ദാ​ന്ത ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ രാ​കേ​ഷ് ക​പൂ​റാ​ണ് അ​റി​യി​ച്ച​ത്. മു​ലാ​യം സിം​ഗി​ന് വ​യ​റി​ന് വേ​ദ​ന​യു​ണ്ടെ​ന്നും ആ​ഹാ​രം ക​ഴി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു​ണ്ടെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം രാ​കേ​ഷ് പ​റ​ഞ്ഞി​രു​ന്നു.

മേ​യി​ലും മു​ലാ​യം സിം​ഗ് യാ​ദ​വി​നെ വ​യ​റു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ര​ണ്ട് ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്കു​ശേ​ഷ​മാ​ണ് അ​ന്ന് അ​ദ്ദേ​ഹം ആ​ശു​പ​ത്രി വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.