ലോ​കം കാ​ത്തി​രു​ന്ന വാ​ർ​ത്ത; കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ റ​ഷ്യ ര​ജി​സ്റ്റ​ർ ചെ​യ്തു
Tuesday, August 11, 2020 3:09 PM IST
മോ​സ്കോ: കോ​വി​ഡ് മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ ലോ​കം കാ​ത്തി​രു​ന്ന വാ​ർ​ത്ത റ​ഷ്യ​യി​ൽ​നി​ന്ന്. കോ​വി​ഡി​നെ​തി​രെ സ്ഥാ​യി​യാ​യ രോ​ഗ​പ്ര​തി​രോ​ധശേ​ഷി ന​ൽ​കു​ന്ന ലോ​ക​ത്തെ ആ​ദ്യ​ത്തെ വാ​ക്സി​ൻ വി​ക​സി​പ്പി​ച്ച​താ​യി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ.

ചൊ​വ്വാ​ഴ്ച രാ​വി​ലെ, ലോ​ക​ത്ത് ആ​ദ്യ​മാ​യി പു​തി​യ കൊ​റോ​ണ വൈ​റ​സി​നെ​തി​രെ​യു​ള്ള വാ​ക്സി​ൻ റ​ഷ്യ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു- മ​ന്ത്രി​മാ​രു​മാ​യി വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ പു​ടി​ൻ പ്ര​ഖ്യാ​പി​ച്ചു. ത​ന്‍റെ പെ​ൺ​മ​ക്ക​ളി​ൽ ഒ​രാ​ൾ​ക്ക് ഇ​തി​ന​കം കു​ത്തി​വ​യ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി.

കോ​വി​ഡ് പ്ര​തി​രോ​ധ​വാ​ക്സി​ൻ ബു​ധ​നാ​ഴ്ച ര​ജി​സ്റ്റ​ർ​ചെ​യ്യു​മെ​ന്നാ​ണ് റ​ഷ്യ നേ​ര​ത്തെ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. ഗ​മേ​ല​യ ഗ​വേ​ഷ​ണ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും സം​യു​ക്ത​മാ​യാ​ണ് വാ​ക്സി​ൻ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.

വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വാ​ക്സി​ന്‍റെ നി​ർ​മാ​ണം റ​ഷ്യ അ​ടു​ത്ത​മാ​സം മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ നേ​ര​ത്തേ പു​റ​ത്തു​വ​ന്നി​രു​ന്നു. ഓ​ഗ​സ്റ്റ് മ​ധ്യ​ത്തോ​ടെ വാ​ക്സി​ന്‍റെ പൊ​തു​മേ​ഖ​ല​യി​ലെ ഉ​പ​യോ​ഗ​ത്തി​ന് നേ​ര​ത്തേ അം​ഗീ​കാ​ര​വും ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.