കോ​വി​ഡ് ആ​ശ​ങ്ക​യ്ക്ക് കു​റ​വി​ല്ല; സം​സ്ഥാ​ന​ത്ത് ഇ​ന്ന് 1417 പേ​ർ​ക്ക് രോ​ഗബാധ
Tuesday, August 11, 2020 6:22 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 1417 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. 1242 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. രോ​ഗ​മു​ക്തി നേ​ടി​യ​ത് 1426 പേ​ർ . ഇ​ന്ന് അ​ഞ്ചു കോ​വി​ഡ് മ​ര​ണ​വും സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല സ്വ​ദേ​ശി ചെ​ല്ല​യ്യ​ൻ (68), ക​ണ്ണൂ​ർ കോ​ള​യാ​ട് കു​മ്പ മാ​റാ​ടി (75), തി​രു​വ​ന​ന്ത​പു​രം വ​ലി​യ തു​റ മ​ണി​യ​ൻ (80), ചെ​ല്ലാ​നം സ്വ​ദേ​ശി റാ​ത്ത ചാ​ൾ​സ്, വെ​ള്ള​നാ​ട് സ്വ​ദേ​ശി പ്രേ​മ (52) എ​ന്നി​വ​രാ​ണ് മ​രി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 62 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 72 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. അ​തി​ല്‍ 105 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 36 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പു​തി​യ​താ​യി രോ​ഗം ബാ​ധി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 21,625 പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി.

കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ: തി​രു​വ​ന്ത​പു​രം 297, മ​ല​പ്പു​റം 242, കോ​ഴി​ക്കോ​ട് 158, കാ​സ​ർ​ഗോ​ഡ് 147, ആ​ല​പ്പു​ഴ 146, പാ​ല​ക്കാ​ട് 141, എ​റ​ണാ​കു​ളം 133, തൃ​ശൂ​ർ 32, ക​ണ്ണൂ​ർ 30, കൊ​ല്ലം 25, കോ​ട്ട​യം 24, പ​ത്ത​നം​തി​ട്ട 20, വ​യ​നാ​ട് 18, ഇ​ടു​ക്കി നാ​ല്.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നൊ​പ്പം എ​ലി​പ്പ​നി, ഡെ​ങ്കി​പ്പ​നി എ​ന്നി​വ​യു​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​വും ന​ട​ക്കു​ന്നു​ണ്ട്. ആ​ല​പ്പു​ഴ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അറിയിച്ചു.

ആറ് ക്ലസ്റ്ററുകളിൽ രോഗം വർധിക്കുന്നു. കോട്ടയത്ത് അതിരമ്പുഴ, ഏറ്റുമാനൂര്‍ മേഖലയിൽ കോവിഡ് സമ്പർക്ക വ്യാപനം ഉണ്ട്. ഏറ്റുമാനൂർ ക്ലസ്റ്ററിന്‍റെ ഭാഗമായ അതിരമ്പുഴ പഞ്ചായത്ത് പ്രത്യേക ക്ലസ്റ്ററാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.