ബം​ഗ​ളൂ​രു​വി​ൽ സം​ഘ​ർ​ഷം: പോ​ലീ​സ് വെ​ടി​വ​യ്പി​ൽ ര​ണ്ടു മ​ര​ണം, നി​രോ​ധ​നാ​ജ്ഞ
Wednesday, August 12, 2020 7:43 AM IST
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ അ​ഖ​ണ്ഡ ശ്രീ​നി​വാ​സ മൂ​ർ​ത്തി​യു​ടെ ബ​ന്ധു മ​ത​വി​ദ്വേ​ഷം വ​ള​ർ​ത്തു​ന്ന ഫേ​സ്ബു​ക്ക് കു​റി​പ്പി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഘ​ര്‍​ഷം ക​ലാ​പ​മാ​യി മാ​റി. ജ​ന​ക്കൂ​ട്ടം എം​എ​ൽ​എ​യു​ടെ വീ​ടും പോ​ലീ​സ് സ്റ്റേ​ഷ​നും ആ​ക്ര​മി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ ബു​ധ​നാ​ഴ്ച രാ​ത്രി പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വെ​യ്പി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

പു​ലി​കേ​ശി ന​ഗ​ർ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ അ​ഖ​ണ്ഡ ശ്രീ​നി​വാ​സ് മൂ​ർ​ത്തി​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​ൻ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത വി​ദ്വേ​ഷ കാ​ർ​ട്ടൂ​ണി​ന്‍റെ പേ​രി​ലാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ എം​എ​ൽ​എ​യു​ടെ കാ​വ​ൽ​ബൈ​ര​സ​ന്ദ്ര​യി​ലെ വീ​ടി​നു നേ​ർ​ക്ക് ക​ല്ലേ​റു ന​ട​ത്തി​യ അ​ക്ര​മി​ക​ൾ തു​ട​ര്‍​ന്ന് ഡി​ജെ ഹ​ള്ളി, കെ​ജി ഹ​ള്ളി പൊ​ലീ​സി​നു നേ​രെ തി​രി​ഞ്ഞു. കാ​വ​ൽ​ബൈ​ര​സ​ന്ദ്ര, ഭാ​ര​തി​ന​ഗ​ർ, താ​ന​റി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 15ലേ​റെ വാ​ഹ​ന​ങ്ങ​ൾ​ക്കു തീ​വ​ച്ചു.

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. കെ​ജി ഹ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും ഭാ​ര​തി ന​ഗ​ർ, പു​ലി​കേ​ശി ന​ഗ​ർ, ബ​ൻ​സ്വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ർ​ഫ്യു പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ 110 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ര​വ​ധി പോ​ലീ​സു​കാ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

റ​വ​ന്യു മ​ന്ത്രി​യ​ട​ക്കം സ്ഥ​ല​ത്തെ​ത്തി ജ​ന​ങ്ങ​ളോ​ട് ശാ​ന്ത​രാ​കാ​ൻ അ​ഭ്യ​ർ​ത്ഥി​ച്ചു. സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ ക​മാ​ൽ പാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് ക്യാമ്പ് ചെ​യ്യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.