പെ​ട്ടി​മു​ടി ദു​ര​ന്തം; ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി, മ​ര​ണ സം​ഖ്യ 53 ആ‍​യി
Wednesday, August 12, 2020 10:39 AM IST
മൂ​ന്നാ​ർ: പെ​ട്ടി​മു​ടി​യി​ല്‍ ഇ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി. ഇ​തോ​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 53 ആ​യി. ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ മൂ​ന്നു മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

നേ​ര​ത്തെ ല​യ​ങ്ങ​ൾ നി​ന്നി​രു​ന്ന സ്ഥ​ല​ത്ത് ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു​ള്ള തെ​ര​ച്ചി​ൽ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. പ​ത്തു പേ​ര​ട​ങ്ങു​ന്ന ടീ​മു​ക​ളാ​യി വി​ന്യ​സി​ച്ചാ​യി​രു​ന്നു തെ​ര​ച്ചി​ൽ. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്നും കി​ലോ​മീ​റ്റ​റു​ക​ൾ മാ​റി​യാ​ണ് ചൊ​വ്വാ​ഴ്ച പ​ല മൃ​ത​ദേ​ഹ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്.

എ​ൻ​ഡി​ആ​ർ​എ​ഫ്, പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, വ​നം​വ​കു​പ്പ്, സ്കൂ​ബാ ഡൈ​വിം​ഗ് ടീം, ​റ​വ​ന്യു, ആ​രോ​ഗ്യം, പ​ഞ്ചാ​യ​ത്ത്, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ, ത​മി​ഴ്നാ​ട് വെ​ൽ​ഫെ​യ​ർ തു​ട​ങ്ങി​യ സം​ഘ​ങ്ങ​ളാ​ണ് വി​വി​ധ​യി ട​ങ്ങ​ളി​ലെ തെ​ര​ച്ചി​ലി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്ന്ചൊ​വ്വാ​ഴ്ച തെ​ര​ച്ചി​ൽ വൈ​കു​ന്നേ​രം നാ​ലോ​ടെ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് വീ​ണ്ടും തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.