ഒ​ന്നി​നും കൊ​ള്ളാ​ത്ത​വ​നെ​ന്ന പ​രാ​മ​ർ​ശം; സ​ച്ചി​ൻ പൈ​ല​റ്റി​നോ​ട് ക്ഷ​മ ചോ​ദി​ച്ച് രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി
Wednesday, August 12, 2020 2:10 PM IST
ജ​യ്പു​ർ: സ​ച്ചി​ന്‍ പൈ​ല​റ്റി​നെ​തി​രെ മോ​ശം പ​ദം പ്ര​യോ​ഗം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ക്ഷ​മ ചോ​ദി​ച്ച് രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്. എ​ല്ലാം മ​റ​ക്ക​ണ​മെ​ന്നും ക്ഷ​മി​ച്ച് മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​റ്റു​ക​ള്‍ ക്ഷ​മി​ക്ക​ണം. അ​ത് ജ​നാ​ധി​പ​ത്യ​ത്തി​നു വേ​ണ്ടി​യാ​ണ്. ജ​നാ​ധി​പ​ത്യം അ​പ​ക​ട​ത്തി​ലാ​ണ്. 100ല്‍ ​അ​ധി​കം എം​എ​ല്‍​എ​മാ​ര്‍ എ​നി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. അ​ത് ത​ന്നെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് ഈ ​പോ​രാ​ട്ടം, ക​ര്‍​ണാ​ട​ക​യി​ലും മ​ധ്യ​പ്ര​ദേ​ശി​ലും ചെ​യ്ത കാ​ര്യ​ങ്ങ​ള്‍ രാ​ജ​സ്ഥാ​നി​ല്‍ ചെ​യ്യു​ന്ന​തി​ല്‍ ബി​ജെ​പി പ​രാ​ജ​യ​പ്പെ​ട്ടു. ജ​നാ​ധി​പ​ത്യ​ത്തി​നു വേ​ണ്ടി ഞ​ങ്ങ​ള്‍ ഒ​ന്നി​ക്കും ഗെ​ഹ്‌​ലോ​ട്ട് പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന രാ​ജ​സ്ഥാ​ന്‍ നി​യ​മ​സ​ഭ​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ന് മു​മ്പ് പൈ​ല​റ്റും ഗെ​ഹ്‌​ലോ​ട്ടും ത​മ്മി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​ല്ലെ​ന്നും പ​ര​സ്പ​രം കാ​ണാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്നും ഇ​രു​വ​രു​ടെ​യും അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം സച്ചിൻ പൈലറ്റ് രാ​ഹു​ല്‍ ഗാ​ന്ധി​യും പ്രി​യ​ങ്കാ ഗാ​ന്ധി​യു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യ്ക്കു ശേ​ഷ​മാ​ണ് ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി ക​ത്തി​നി​ന്ന രാ​ജ​സ്ഥാ​ന്‍ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​ക്ക് തി​ര​ശീ​ല വീ​ണ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.