ഹോ​ങ്കോം​ഗി​ൽ മാ​ധ്യ​മ​ഭീ​മ​ൻ ജി​മ്മി ലാ​യി​ക്കു ജാ​മ്യം; പോ​രാ​ട്ടം തു​ട​രു​മെ​ന്ന് ആ​പ്പി​ൾ ഡെ​യ്ലി
Wednesday, August 12, 2020 5:20 PM IST
ഹോ​ങ്കോം​ഗ്: ആ​പ്പി​ൾ ഡെ​യ്ലി പ​ത്ര​മു​ട​മ ജി​മ്മി ലാ​യി​ക്കു ജാ​മ്യം. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണു ലാ​യി​യെ വി​ട്ട​യ​ച്ച​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ അ​റി​യി​ച്ചു. ജ​നാ​ധി​പ​ത്യാ​നു​കൂ​ലി​യാ​യ ആ​ക്ടി​വി​സ്റ്റ് ആ​ഗ്ന​സ് ചോ​വി​നെ​യും ജാ​മ്യ​ത്തി​ൽ​വി​ട്ടി​ട്ടു​ണ്ട്.

വി​ദേ​ശ​ശ​ക്തി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​രോ​പി​ച്ചാ​ണു ഹോ​ങ്കോം​ഗി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യും നെ​ക്സ്റ്റ് മീ​ഡി​യ മാ​ധ്യ​മ​ഗ്രൂ​പ്പ് സ്ഥാ​പ​ക​നു​മാ​യ ജി​മ്മി ലാ​യി​യെ ദേ​ശീ​യ​സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്. ഹോ​ങ്കോം​ഗി​ൽ ജ​നാ​ധി​പ​ത്യ​ത്തി​നു വേ​ണ്ടി വാ​ദി​ക്കു​ന്ന ലാ​യ് ചൈ​ന​യു​ടെ ഏ​കാ​ധി​പ​ത്യ ഭ​ര​ണ​ത്തി​ന്‍റെ സ്ഥി​രം വി​മ​ർ​ശ​ക​നു​മാ​ണ്. ജ​നാ​ധി​പ​ത്യ​വാ​ദി​ക​ളെ ല​ക്ഷ്യ​മി​ട്ടു ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണു ദേ​ശീ​യ​സു​ര​ക്ഷാ നി​യ​മം കൊ​ണ്ടു​വ​ന്ന​ത്.

ഏ​റെ വി​റ്റ​ഴി​യു​ന്ന ആ​പ്പി​ൾ ഡെ​യ്ലി എ​ന്ന ടാ​ബ്ലോ​യി​ഡി​ന്‍റെ ഉ​ട​മ​കൂ​ടി​യാ​ണ് 71 കാ​ര​നാ​യ ജി​മ്മി ലാ​യ്. ജി​മ്മി ലാ​യി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തെ​ങ്കി​ലും ജ​നാ​ധി​പ​ത്യ​ത്തി​നാ​യു​ള്ള പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്നു പ​ത്രം വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ഇ​റ​ങ്ങി​യ പ​ത്ര​ത്തി​ന്‍റെ ഒ​ന്നാം പേ​ജി​ൽ, പോ​ലീ​സ് ജി​മ്മി​യെ വി​ല​ങ്ങു​വ​ച്ചു കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ ചി​ത്ര​വും ആ​പ്പി​ൾ ഡെ​യ്ലി പോ​രാ​ട്ടം തു​ട​രു​മെ​ന്ന ത​ല​ക്കെ​ട്ടും ന​ൽ​കി.

ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പ​ത്രം വാ​ങ്ങാ​ൻ ജ​നം ക്യൂ ​നി​ന്ന​താ​യി വി​ദേ​ശ​മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. സാ​ധാ​ര​ണ ഒ​രു ല​ക്ഷം കോ​പ്പി​യാ​ണ് അ​ച്ച​ടി​ക്കാ​റ്. ക​ഴി​ഞ്ഞ​ദി​വ​സം അ​ഞ്ചു ല​ക്ഷം അ​ടി​ച്ചു.

പു​തു​താ​യി പ്ര​ഖ്യാ​പി​ച്ച ദേ​ശ​സു​ര​ക്ഷാ നി​യ​മ​ത്തി​ൽ യു​എ​സ് അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഹോ​ങ്കോം​ഗി​നും ചൈ​ന​യ്ക്കു​മെ​തി​രേ ഉ​പ​രോ​ധ​വും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കോ​വി​ഡ് നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട ട്രം​പ് ഭ​ര​ണ​കൂ​ടം ചൈ​ന​യെ പ​ഴി​ച്ച് ശ്ര​ദ്ധ​തി​രി​ക്കാ​ൻ ന​ട​ത്തി​വ​രു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ഉ​പ​രോ​ധ​മെ​ന്നാ​ണ് ചൈ​നീ​സ് ഭാ​ഷ്യം. ദേ​ശീ​യ സു​ര​ക്ഷാ നി​യ​മ​ത്തി​നു പു​റ​മേ ടി​ബ​റ്റി​ൽ വി​ദേ​ശ ഇ​ട​പെ​ട​ൽ ത​ട​ഞ്ഞ​തി​നെ​തി​രെ​യും അ​ടു​ത്തി​ടെ യു​എ​സ് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.